‘നീയില്ലാതെ ഞാൻ എന്ത് ചെയ്യും! ലവ് യു സോ മച്ച് അമാ..’ – ദുൽഖറിന്റെ ഭാര്യ ആശംസകൾ നേർന്ന് നസ്രിയ

സിനിമ മേഖലയിലുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നത് മലയാളി പ്രേക്ഷകർ ഏറെ ശ്രദ്ധയോടെ ഉറ്റുനോക്കാറുണ്ട്. പഴയ തലമുറയിലുള്ളവരാണ് ഇത്തരത്തിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നതെന്ന് അഭിപ്രായം പൊതുവേ ഉണ്ടെങ്കിൽ കൂടിയും ഈ തലമുറയിലെ താരങ്ങളും മികച്ച രീതിയിൽ തന്നെ സിനിമയിലുള്ളവരുമായി സൗഹൃദം കൊണ്ടുപോകാറുണ്ട്. അത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

സിനിമ താരമായ ദുൽഖർ സൽമാൻ തന്റെ സ്വന്തം അനിയത്തിയെ പോലെ കാണുന്ന ഒരാളാണ് നടി നസ്രിയ. ദുൽഖറും ഫഹദും പൃഥ്വിരാജൂം പരസ്പരം സൗഹൃദം പങ്കുവെക്കാറുണ്ട്. ഫഹദിന്റെ ഭാര്യ കൂടിയായ നസ്രിയ ദുൽഖറിന്റെ ഭാര്യയായ അമാലുമായി നല്ല ബന്ധത്തിലാണ്. ഒരു സഹോദരിയെ പോലെയാണ് അമാലിനെ നസ്രിയ കാണുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ കണ്ടാൽ അത് പലപ്പോഴും വ്യക്തമാകാറുണ്ട്.

ഇപ്പോഴിതാ അമാലിന്റെ ജന്മദിനത്തിൽ നസ്രിയ പങ്കുവച്ച പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. “മറ്റൊരു അമ്മയിൽ നിന്നുള്ള എന്റെ സഹോദരിക്ക് ജന്മദിനാശംസകൾ.. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.. അമാ.. നീയില്ലാതെ ഞാൻ എന്ത് ചെയ്യും! ഉള്ള് നിറയെ സ്നേഹമുള്ളവൾ.. നീ എന്റെ സ്വന്തം..’, അമാലിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം ജന്മദിന ആശംസ നേർന്ന് നസ്രിയ പങ്കുവച്ചു.

ദുൽഖറും ഭാര്യയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. “ആം.. മമാ.. ഞങ്ങളുടെ വീട്ടിലെ ഏറ്റവും ഉപയോഗിക്കുന്ന രണ്ട് ശബ്ദങ്ങൾ.. നീ എത്ര ക്ഷീണിതയാണെങ്കിലും നീ എല്ലായ്പ്പോഴും ഞങ്ങൾക്ക് ഊർജം കണ്ടെത്തുന്നു. എപ്പോഴും നീയായി തുടരുന്നതിന് നന്ദി. നിനക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു ആം.. എപ്പോഴും നിന്നെ ഞാൻ സ്നേഹിക്കുന്നു..”, ദുൽഖർ ഭാര്യക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചു.