‘ഇഡി ഉദ്യോഗസ്ഥർ തന്നെ ആ വാർത്ത നിഷേധിച്ചിട്ടുണ്ട്, പോസ്റ്റ് പങ്കുവച്ച് നടി നവ്യ നായർ..’ – ധൈര്യം പകർന്ന് ആരാധകർ

കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐ.ആർ.എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്ന് സമ്മാനങ്ങൾ കൈപ്പറ്റിയെന്ന് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വാർത്തയാവുകയും നടിക്ക് എതിരെ വലിയ രീതിയിൽ സൈബർ ആക്രമ ണമുണ്ടാവുകയും ചെയ്തിരുന്നു. ഇഡി ചോദ്യം ചെയ്തുവെന്ന് വരെ ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. മുംബൈയിലെ അയൽക്കാർ ആയിരുന്നുവെന്നുള്ള പരിചയം മാത്രമാണ് അദ്ദേഹമായിട്ടുളളതെന്ന് നവ്യയുടെ കുടുംബം വിശദീകരണം നൽകിയിരുന്നു.

ഈ സംഭവമായി ബന്ധപ്പെട്ട് നവ്യ തന്നെ പ്രതികരിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ നവ്യയുടെ സുഹൃത്ത് വ്യാജ വാർത്തയ്ക്ക് എതിരെയും അതുപോലെ നവ്യക്ക് എതിരെ നടക്കുന്ന സൈബർ അക്രമ ങ്ങൾക്ക് എതിരെയും എഴുതിയ പോസ്റ്റ് നവ്യ സ്റ്റോറിയിൽ പങ്കുവച്ചുകൊണ്ടാണ് ഇതുമായി പ്രതികരണം നടത്തിയത്. നവ്യ ഷെയർ ചെയ്ത ആ പോസ്റ്റ് ഇങ്ങനെ. “മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വ്യാജ വാർത്ത പ്രചരിക്കുന്നുണ്ട്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ തന്നെ ഇത് നിഷേധിച്ചിട്ടുമുണ്ട്. എന്നാൽ മാധ്യമങ്ങളും അത് പിന്തുടർന്നതോടെ ഈ വാർത്ത മുങ്ങിപോവുകയും ചെയ്തു. ജനാധിപത്യത്തിന്റെ നാലാം തൂൺ പൗരന്മാരെ മാനസികമായി കൊ ല്ലുകയാണ്. വാർത്തകൾ കാട്ടുതീ പോലെ പടർന്നു. കടലിലേക്ക് കല്ല് എറിയുമ്പോൾ അത് എത്ര ആഴത്തിലേക്കാണ് ചെന്ന് വീഴുന്നതെന്ന് നമ്മൾ ഓർക്കണം. വാർത്തയിലെ ഇരയെയും അവരുടെ കുടുംബത്തെയും പങ്കാളിയെയും അത് വേദനിപ്പിക്കും.

ഇരയെ സൈബർ ഇടതിൽ ആക്രമിക്കപ്പെടുന്നത് കാണുമ്പോൾ സങ്കടം തോന്നും. പ്രതേകിച്ച് ഇര ഒരു സ്ത്രീയാകുമ്പോൾ. മാധ്യമ ഭീ കരത തിരുത്താൻ പറ്റാത്ത തെറ്റാണ്. നെല്ലും പതിരും തിരിക്കാതെ വാർത്ത വരുമ്പോൾ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഇടയിൽ ഇര ഒറ്റപ്പെടും. അവർക്ക് അവരുടെ മനസ്സ് നഷ്ടപ്പെട്ടേക്കാം. ഒരു വ്യാജ വാർത്ത വരുമ്പോൾ അത് അവരെ മാത്രമല്ല അവരെ സ്നേഹിക്കുന്നവരെയും അത് ബാധിക്കും..”, നബീൽ ബക്കർ എന്ന വ്യക്തി എഴുതിയ കുറിപ്പ് നവ്യ പങ്കുവച്ചു. നവ്യയ്ക്ക് പിന്തുണ അറിയിച്ചും ധൈര്യം പകർന്നും ആരാധകരും ഒപ്പം നിന്നു.