‘ഇന്ന് മുതൽ നിങ്ങളെയും സംഘി ആക്കും..’ – സനാതന ധർമ്മത്തെ കുറിച്ച് പോസ്റ്റുമായി നടി രചന നാരായണൻകുട്ടി

തമിഴ് നാട് മുഖ്യമന്ത്രിയായ എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തെ കുറിച്ച് ബന്ധപ്പെടുത്തി നടത്തിയ പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ഉദയനിധി ഹിന്ദുക്കളെ പരിഹസിച്ചുവെന്ന രീതിയിലാണ് വിമർശനങ്ങൾ ഉയരുന്നത്. ഇപ്പോഴിതാ നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി സനാതന ധർമ്മത്തെ കുറിച്ച് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ്.

സനാതന ധർമ്മം പാടെ ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നാണോ എന്നാണ് രചന പോസ്റ്റിലൂടെ ചോദിക്കുന്നത്. കാലങ്ങളായി നിലനിന്നിരുന്ന മറ്റെല്ലാവർക്കും വേണ്ടി ചിന്തിക്കുന്ന ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യൻ എന്നത് എപ്പോഴേ മാറി കഴിഞ്ഞുവെന്നും എല്ലാവരും അവരവരുടെ വഴികളിൽ ചിന്തിക്കാൻ പ്രാപ്തരായി എന്നും സ്വർഗത്തിൽ പരിഹാരം കാണുമെന്നുള്ള തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ലെന്നും രചന കുറിച്ചു.

ഞാൻ എന്ത് പറയുന്നു അത് നിങ്ങൾ വിശ്വസിക്കണം അല്ലെങ്കിൽ നിങ്ങൾ മരിക്കുമെന്ന എന്ന പഴയ ചിന്ത ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ലെന്നും അതുകൊണ്ട് തന്നെ സനാതന ധർമ്മം ഉന്മൂലനം ചെയ്യുകയല്ല ഒന്നുകൂടി ഉറപ്പിച്ച് അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണ് ഇതെന്നും കാരണം സനാതന ധർമ്മമെന്നാൽ നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക എന്നതാണെന്നും രചന പറയുന്നു. എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യം ചെയ്യലിനെ ആഴത്തിൽ ആക്കുവാനാണ് അത് കാണിച്ചുതരുന്നത്.

സനാതന ധർമ്മം വളരെ സബ്ജെക്ടിവായ ഒന്നാണ്, ഇതാണ് നമ്മുടെ വഴി എന്നൊന്നുമില്ല, നമ്മുക്ക് പ്രതേകിച്ച് ഒരു വഴിയുമില്ല എന്നാണ്. എന്താണ് ഉള്ളത് അത്. ജീവിതത്തെ ഇതുപോലെ ക്രമീകരിക്കുക ആണെങ്കിൽ അതൊരു വ്യക്തിക്കും ഒരുവലിയ സമൂഹത്തിനും ഏറ്റവും മികച്ചതായി ഭവിക്കുമെന്ന് സനാതനം ധർമ്മം കണ്ടെത്തി. എന്നാൽ ദാറ്റ്സ് ഇറ്റ് എന്നൊരിക്കലും പറയില്ല കാരണം ചോദ്യങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമെന്നും ഒരു ചോദ്യവും തെറ്റല്ലെന്നും ചില ഉത്തരങ്ങൾ മാത്രമേ തെറ്റാകൂവെന്നും രചന പോസ്റ്റിലൂടെ കുറിച്ചു.