‘ഒരേദിവസം രണ്ട് പേരുടെയും പിറന്നാൾ! കേക്ക് മുറിച്ച് ആഘോഷിച്ച് നസ്രിയയും സഹോദരനും..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലെ ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യയിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഒരു നായികയാണ് നസ്രിയ. മമ്മൂട്ടിയുടെ മകളായി പളുങ്ക് എന്ന ചിത്രത്തിലാണ് നസ്രിയ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം നസ്രിയ നിരവധി ബാലതാരവേഷം ചെയ്തു. മാഡ് ഡാഡ്, നേരം എന്നീ സിനിമകളിലൂടെ നസ്രിയ നായികയായി തുടക്കം കുറിക്കുകയും ചെയ്തു. ടെലിവിഷൻ ചാനലിൽ അവതാരക ആയിട്ടാണ് നസ്രിയയുടെ തുടക്കം.

തെന്നിന്ത്യയിൽ ഇന്ന് അറിയപ്പെടുന്ന താരമായ ഫഹദ് ഫാസിലിനെയാണ് നസ്രിയ വിവാഹം ചെയ്തത്. മലയാളികൾക്ക് പ്രിയങ്കരരായ താരദമ്പതികൾ കൂടിയാണ് ഫഹദും നസ്രിയയും. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമൊക്കെ വിവാഹ സമയത്ത് വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അന്റെ സുന്ദരനിക്കി എന്ന സിനിമയാണ് നസ്രിയ അഭിനയിച്ചതിൽ അവസാനമായി റിലീസ് ചെയ്തത്.

ഡിസംബർ ഇരുപതിനായിരുന്നു നസ്രിയയുടെ ജന്മദിനം. ജന്മദിനത്തിൽ മറ്റൊരു വിശേഷം കൂടിയുണ്ട്. നസ്രിയയുടെ സഹോദരനും നടനുമായ നവീൻ നസീമിന്റെയും ജന്മദിനം ഒരേ ദിവസം തന്നെയാണ്. ഇരുവരും ഒരുമിച്ച് ഇപ്പോൾ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. നസ്രിയ തന്നെയാണ് ഇതിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

“എന്റെ അനിയന് ജന്മദിനാശംസകൾ.. എപ്പോഴും എന്റെ ആരുമല്ല ആൾ..”, എന്ന ക്യാപ്ഷനോടെയാണ് നസ്രിയ സഹോദരനൊപ്പം കേക്ക് മുറിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. നസ്രിയയെ സ്വന്തം അനിയത്തിക്കുട്ടിയെ പോലെയാണ് മലയാള സിനിമയിലെ പലയുവതാരങ്ങളും കാണുന്നത്. അവർ എല്ലാം ആശംസകൾ നേരുകയും ചെയ്തിരുന്നു. സൂര്യയുടെ അടുത്ത ചിത്രത്തിലാണ് ഇനി നസ്രിയ അഭിനയിക്കാൻ പോകുന്നത്.