‘ക്രിസ്തുമസിനെ വരവേറ്റ് നടി ജ്യോതി കൃഷ്ണ! ഹോട്ട് ലുക്കിൽ ലൈറ്റുകളാൽ മിന്നി തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ജ്യോതി കൃഷ്ണ. ടെലിവിഷൻ അവതാരകയായും റോഡിയോ ജോക്കിയായുമൊക്കെ പ്രവർത്തിച്ചിരുന്ന ജ്യോതി സിനിമയിലേക്ക് എത്തുകയായിരുന്നു. 2011-ൽ അരങ്ങേറ്റം കുറിച്ച ജ്യോതി ഏഴ് വർഷത്തോളം സിനിമ മേഖലയിൽ സജീവമായി അഭിനയിച്ചിട്ടുണ്ട്. വിവാഹിതയായ ശേഷം സിനിമ ജീവിതത്തിൽ നിന്ന് വിട്ടുനിന്നു.

ഇപ്പോൾ ദുബായിലാണ് ജ്യോതി കൃഷ്ണ താമസിക്കുന്നത്. ലാസ്റ്റ് ബെഞ്ച്, ഗോഡ് ഫോർ സെയിൽ, ഇത് പാതിരാമണൽ, ടോൾസ്, ലിസമ്മയുടെ വീട്, ഞാൻ ലൈഫ് ഓഫ് ജോസൂട്ടി, മൂന്നാം നാൾ ഞായറഴ്ച തുടങ്ങിയ മലയാള സിനിമകളിൽ ജ്യോതി അഭിനയിച്ചിട്ടുണ്ട്. 2017-ലായിരുന്നു ജ്യോതി വിവാഹിതയാവുന്നത്. മലയാളത്തിലെ ഒരു പ്രശസ്ത സിനിമ നടിയുടെ സഹോദരനുമായിട്ടാണ് ജ്യോതി വിവാഹിതയാവുന്നത്.

ക്ലാസ്സ്‌മേറ്റ്സിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ രാധികയുടെ സഹോദരൻ അരുൺ ആനന്ദ് രാജയാണ് ജ്യോതിയെ വിവാഹം ചെയ്തത്. 2018-ൽ പുറത്തിറങ്ങിയ ആമി എന്ന സിനിമയാണ് ജ്യോതി അവസാനമായി അഭിനയിച്ച ചിത്രം. ഒരു മകനും താരത്തിനുണ്ട്. ധ്രുവ്‌ശൗര്യ എന്നാണ് മകന്റെ പേര്. കുടുംബത്തിന് ഒപ്പം സന്തോഷകരമായി ജ്യോതി ദുബൈയിലാണ് താമസിക്കുന്നത്. ഇനി സിനിമയിലേക്ക് മടങ്ങി വരുമോ എന്നും പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളെല്ലാം ജ്യോതി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ക്രിസ്തുമസിനെ വരവേറ്റുകൊണ്ട് ജ്യോതി പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. എൽഇഡി ലൈറ്റുകളിൽ തന്റെ മുകളിലൂടെ ഇട്ടുനിൽകുന്ന ഫോട്ടോയാണ് ജ്യോതി പോസ്റ്റ് ചെയ്തത്. ഇതൊക്കെ ഇട്ടുനിന്നാൽ ഷോക്ക് അടിക്കില്ലേ എന്നൊക്കെ ആരാധകരിൽ ചിലർ ചോദിക്കുന്നുണ്ട്.