‘മലയാളികളുടെ ക്യൂട്ട് നടിയുടെ മാറ്റം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മമ്മൂട്ടി നായകനായ പളുങ്ക് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി നസ്രിയ നാസിം. പിന്നീട് ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ ജൂനിയർ എന്ന ഷോയിൽ അവതാരകയായ നസ്രിയ വൈകാതെ തന്നെ സിനിമയിൽ നായികയായി അരങ്ങേറുകയും ചെയ്തു. വളരെ കുറച്ച് സിനിമകളിൽ മാത്രമേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ.

പക്ഷേ നസ്രിയ ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കാൻ കാരണം താരത്തിന്റെ ആ ക്യൂട്ട് മുഖം തന്നെയാണ്. മലയാള സിനിമയിലെ ക്യൂട്ട് നായിക എന്നാണ് നസ്രിയയെ അറിയപ്പെടുന്നത്. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് നാല് വർഷത്തോളം വിട്ടുനിന്ന നസ്രിയ 2018-ൽ കൂടെ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ അതിശക്തമായി തിരിച്ചുവരവ് നടത്തി.

പിന്നീട് ഫഹദിന് ഒപ്പം തന്നെ ട്രാൻസിൽ നായികയായി അഭിനയിച്ചു നസ്രിയ. ദുൽഖറിന്റെ പ്രൊഡക്ഷനിൽ പുറത്തിറങ്ങിയ മണിയറയിലെ അശോകനിലും നസ്രിയ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നസ്രിയയുടെ വിവാഹം. വിവാഹത്തിന് ശേഷം സിനിമയിൽ അഭിനയം നിർത്തിയെന്നായിരുന്നു പലരും വിചാരിച്ചിരുന്നത്.

ഇപ്പോഴിതാ ആദ്യമായി തെലുങ്കിൽ അഭിനയിക്കാൻ പോവുകയാണ് നസ്രിയ. നാനി നായകനാകുന്ന എന്റെ സുന്ദരനിക്കി എന്ന സിനിമയിലാണ് നസ്രിയ അഭിനയിക്കുന്നത്. നസ്രിയയുടെ പുതിയ ചിത്രങ്ങൾ കണ്ട് ഇപ്പോൾ ആരാധകർ അമ്പരന്നിരിക്കുകയാണ്. ആളെ കണ്ടിട്ട് മനസ്സിലാവുന്നില്ല, നസ്രിയ തന്നെയാണോ ഇതെന്ന് തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്.