‘ഇതെന്താണ് മത്സ്യകന്യകയോ!! ബിക്കിനിയിൽ കടലിൽ നീന്തിത്തുടിച്ച് മാളവിക മോഹനൻ..’ – വീഡിയോ വൈറൽ

വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിൽ നായികയായി അഭിനയിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി മാളവിക മോഹനൻ. തെന്നിന്ത്യൻ സിനിമയിലെ ഇപ്പോഴിതാ ഗ്ലാമറസ് ക്വീൻ എന്നാണ് മാളവികയെ അറിയപ്പെടുന്നത് തന്നെ. കരിയറിന്റെ തുടക്കത്തിൽ നിന്ന് താരത്തിനുണ്ടായ മാറ്റം ഇപ്പോൾ പ്രകടമാണ്. വലിയ വലിയ സിനിമകളിലാണ് ഇപ്പോൾ മാളവിക അഭിനയിക്കുന്നത്.

ദുൽഖറിന് ഒപ്പം പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ച് തുടങ്ങിയ മാളവിക ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറെ തിരക്കുള്ള നായികയാണ്. ആദ്യ സിനിമ പരാജയപെട്ടിട്ട് പോലും മാളവിക തളരാതെ സിനിമയിൽ പിടിച്ചുനിന്നു. രജനികാന്ത് നായകനായ പേട്ടയാണ് മാളവികയ്ക്ക് വലിയ മാറ്റങ്ങൾ സിനിമയിൽ ഉണ്ടാക്കി കൊടുത്തത്. പിന്നീട് മാസ്റ്ററിലും അഭിനയിച്ചതോടെ കൂടുതൽ നല്ല അവസരങ്ങൾ താരത്തിനെ തേടിയെത്തി.

ഇപ്പോൾ ധനുഷിനൊപ്പം മാരൻ എന്ന സിനിമയിലാണ് മാളവിക അഭിനയിക്കുന്നത്. ഇത് കൂടാതെ ഒരു ബോളിവുഡ് സിനിമയിൽ മാളവിക അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് തിരക്കിൽ നിന്ന് മാറി ഇപ്പോൾ മാലിദ്വീപിലാണ്‌ താരം. മാലിദ്വീപിൽ അടിച്ചുപൊളിക്കുന്നതിന്റെ വീഡിയോസും ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒട്ടാകെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ആരാധകർ കാത്തിരുന്ന മാളവികയുടെ ‘ബിക്കിനി’ ഫോട്ടോയും മാലിദ്വീപിൽ നിന്ന് വരികയും ചെയ്തു. കടലിൽ ഒരു മത്സ്യകന്യകയെ പോലെ നീന്തിത്തുടിക്കുന്ന മാളവികയുടെ വീഡിയോസ് വൈറലാണ്. മാളവിക പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് നടി പൂർണിമ ഇന്ദ്രജിത്ത് ‘മത്സ്യകന്യക’ എന്ന കമന്റ് നൽകിയിട്ടുമുണ്ട്. മാലിദ്വീപിൽ നിന്ന് തിരിച്ചുവരുന്നില്ലേ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.