‘അംബാസിഡർ കാറിനൊപ്പം ഗൗണിൽ കിടിലം ഫോട്ടോഷൂട്ടുമായി നടി രമ്യ നമ്പീശൻ..’ – ചിത്രങ്ങൾ വൈറൽ

‘സായാനം’ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് അഭിനയത്തിലേക്ക് വന്ന താരമാണ് നടി രമ്യ നമ്പീശൻ. പിന്നീട് നരേന്ദ്രൻ മകൻ ജയകാന്തൻ വക, ഗ്രാമഫോൺ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, പെരുമഴക്കാലം തുടങ്ങിയ സിനിമകളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷമാണ് രമ്യ നായികയായി അഭിനയിച്ചത്. അതും ജയറാമിന്റെ നായികയായി ആനച്ചന്തം എന്ന സിനിമയിലാണ് രമ്യ ആദ്യമായി നായികയായി അഭിനയിക്കുന്നത്.

പിന്നീട് ഇങ്ങോട്ട് രമ്യയുടെ വർഷങ്ങളായിരുന്നു. പന്തയ കോഴി, ചോക്ലേറ്റ്, ട്രാഫിക്, ചാപ്പാകുരിശ്, ഹസ് ബാൻഡ്‌സ് ഇൻ ഗോവ, അയാളും ഞാനും തമ്മിൽ, ലെഫ്റ് റൈറ്റ് ലെഫ്റ്, ഫിലിപ്സ് ആൻഡ് ദി മങ്കി പേൻ, ലുക്കാ ചുപ്പി തുടങ്ങിയ സിനിമകളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്. വൈറസ്, അഞ്ചാം പാതിര എന്നിവയാണ് രമ്യയുടെ അവസാന മലയാളം റിലീസ് സിനിമകൾ. ഇത് കൂടാതെ തമിഴിൽ രമ്യ ധാരാളം സിനിമകളിൽ നായികയായി തിളങ്ങിയിട്ടുണ്ട്.

മലയാളത്തിനേക്കാൾ കൂടുതൽ രമ്യയ്ക്ക് നല്ല വേഷങ്ങൾ ലഭിച്ചത് തമിഴിലാണ്. ഇപ്പോഴും തമിഴിൽ വളരെ തിരക്കുള്ള നടിയാണ് രമ്യ. തമിഴരാസൻ, റേഞ്ചർ, ഭഗീര, മൈ ഡിയർ ഭൂതം തുടങ്ങിയ സിനിമകളാണ് തമിഴിൽ ഇനി രമ്യയുടെ പുറത്തിറങ്ങാനുള്ളത്. മലയാളത്തിൽ പീസ് എന്നൊരു പടവും താരത്തിന്റെ പുറത്തിറങ്ങാനുണ്ട്. സമൂഹ മാധ്യമങ്ങളിൽ മറ്റു താരങ്ങളെ പോലെ രമ്യയും സജീവമാണ്.

രമ്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഒരു പഴയ അംബാസിഡർ കാറിനൊപ്പം ലവൻഡർ നിറത്തിലെ ഗൗൺ ധരിച്ച് അതിസുന്ദരിയായിട്ടാണ് രമ്യയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ദിവ്യ ഉണ്ണികൃഷ്ണനാണ് സ്റ്റൈലിംഗും ഡിസൈനിങ്ങും, ജോയാണ് രമ്യയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. അഞ്ജന ഗോപിനാഥാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.


Posted

in

by