തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും വിഘ്‌നേശ് ശിവനും ഈ കഴിഞ്ഞ ദിവസമാണ് ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ വച്ച് നടന്നത്. രാവിലെ 8:30-ന് നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. തെന്നിന്ത്യൻ സിനിമ മേഖലയിൽ നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. 2015 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു.
ഏഴ് വർഷമായി ഒരുമിച്ച് താമസിച്ച നയൻസും വിഘ്‌നേഷും വിവാഹിതരാകാൻ തീരുമാനിക്കുകയും ചടങ്ങുകൾ ആഡംബരത്തോടെ നടത്താൻ തീരുമാനിക്കുകയും ചെയ്തു. തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, രജനികാന്ത്, ഷാരൂഖ് ഖാൻ, കമൽഹാസൻ, വിജയ്, വിജയ് സേതുപതി, അജിത്, സൂര്യ, കാർത്തി, ശിവകാർത്തികേയൻ, മലയാളത്തിൽ നിന്ന് നടൻ ദിലീപ് തുടങ്ങിയ താരങ്ങൾ വിവാഹസത്കാരത്തിന് പങ്കെടുത്തിരുന്നു.
തെന്നിന്ത്യയിലെ നിരവധി താരസുന്ദരിമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ കാര്യം വിഘ്‌നേഷിന്റെയും നയൻസിന്റെയും ഹണിമൂൺ ഏത് രാജ്യത്തേക്ക് ആണെന്നുള്ളത്. വിവാഹം കഴിഞ്ഞ് എന്നാൽ ആദ്യം ഇരുവരും ഒരുമിച്ച് പോയത് ഹണിമൂണിനല്ല. പ്രശസ്തമായ ഒരു ക്ഷേത്രത്തിലേക്ക് നവദമ്പതികൾ ആദ്യം പോയത്.
Newly wed couple #WikkyNayan offered prayer at Lord Sri Venkateswara Swamy temple at Thirupathi #WikkiNayanWedding #LadySuperStar #Nayanthara#NayanWikki #Tirumala pic.twitter.com/hOmZOIukHH
— NayantharaLive (@NayantharaLive) June 10, 2022
ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലാണ് നയൻസും വിഘ്‌നേശും ദർശനം നടത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. വിവാഹത്തിന് മുമ്പും ഇരുവരും തിരുപ്പതി അടക്കമുള്ള നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്തായാലും ഹണിമൂൺ എവിടെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.