‘അമ്പോ പുഷ്പയിലെ ദാക്ഷായണിയല്ലേ ഇത്!! ബീച്ചിൽ ഓടിക്കളിച്ച് നടി അനസൂയ..’ – വീഡിയോ വൈറൽ

ഈ അടുത്ത് മലയാളത്തിലും തെലുങ്കിലും ഏറെ ഹിറ്റായി മാറിയ രണ്ട് സിനിമകളായിരുന്നു ഭീഷ്മപർവവും പുഷ്പ – ദി റൈസും. അല്ലു അർജുൻ നായകനായ പുഷ്പ തെന്നിന്ത്യയിൽ ഒട്ടാകെ ഹിറ്റായി മാറിയപ്പോൾ ഭീഷ്മപർവ്വം മമ്മൂട്ടിയുടെ ഏറ്റവും വലിയ തിയേറ്റർ ഹിറ്റ് സിനിമയായി മാറുകയും ചെയ്തിരുന്നു. ഈ രണ്ട് സിനിമകളിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഒരു താരമുണ്ടായിരുന്നു.

തെലുങ്കിൽ അവതാരകയായി തുടക്കം കുറിച്ച് സിനിമയിലേക്ക് എത്തിയ അനസൂയ ഭരദ്വാജ് ആണ് ഈ രണ്ട് സിനിമകളിലും അഭിനയിച്ചത്. പുഷ്പായിൽ ദാക്ഷായണി എന്ന അതിശക്തയായ വില്ലത്തി റോളിൽ അഭിനയിച്ചപ്പോൾ ഭീഷ്മപർവ്വത്തിൽ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളിന്റെ പഴയ കാമുകിയുടെ റോളിലാണ് അനസൂയ അഭിനയിച്ചത്. രണ്ടിലും വളരെ പ്രധാനപ്പെട്ട റോളുകളുമായിരുന്നു.

തെലുങ്കിലെ ടെലിവിഷൻ ചാനലിലൂടെയാണ് അനസൂയ പ്രിയങ്കരിയായി മാറിയത്. ഇ ടി.വിയിൽ 2013-ൽ ആരംഭിച്ച് ഇന്നും സംപ്രേക്ഷണം ചെയ്യുന്ന ജബർദസ്ത് എന്ന പ്രോഗ്രാമിൽ അവതാരകയായി 9 വർഷത്തോളമായി തുടരുന്ന ഒരാളാണ് അനസൂയ. 2016-ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. തെലുങ്കിൽ മാത്രം അഭിനയിച്ചിട്ടുള്ള അനസൂയ മലയാളത്തിൽ ആകെ ഈ ഒരു പടത്തിൽ മാത്രമാണ് അഭിനയിച്ചത്.

വിവാഹിതയായ അനസൂയ തന്റെ ഭർത്താവിന് ഒപ്പം ബീച്ചിൽ സമയം ചിലവിടുന്ന ഒരു വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. തങ്ങളുടെ പന്ത്രണ്ടാം വിവാഹ വാർഷികമാണ് ബീച്ചിൽ അനസൂയയും ഭർത്താവ് സുശങ്കും ആഘോഷിച്ചത്. ഷോർട്സിൽ പൊളി ലുക്കിലാണ് വീഡിയോയിൽ അനസൂയയെ കാണാൻ സാധിക്കുന്നത്. 37 വയസുകാരിയായ അനസൂയയെ കണ്ടാൽ അത്രയും തോന്നില്ലെന്നും ആരാധകർ പറയുന്നുണ്ട്.