‘ഒരു ഇടവേളയ്ക്ക് ശേഷം തരംഗമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്, സാരിയിൽ തിളങ്ങി താരം..’ – ഫോട്ടോസ് കാണാം

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഹണി റോസ്. മണികുട്ടന്റെ നായികയുടെ റോളിലായിരുന്നു ആ സിനിമയിൽ അഭിനയിച്ചത്. പിന്നീട് മുതൽ കനവ് എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറി ഹണി റോസ്. തെലുങ്കിലും കന്നഡയിലും അഭിനയിച്ച ഹണി റോസ് കൂടുതൽ സിനിമകളും ചെയ്തിരിക്കുന്നത് മലയാളത്തിലാണ്.

ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് ഹണി റോസിന് ആരാധകരെ നേടിക്കൊടുത്തത്. 5 സുന്ദരികൾ, ആമി, താങ്ക്യൂ, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, റിംഗ് മാസ്റ്റർ, വൺ ബൈ ടു, കുമ്പസാരം, കനൽ, മൈ ഗോഡ്, ചങ്ക്‌സ്, ഇട്ടിമാണി, ബിഗ് ബ്രദർ തുടങ്ങിയ സിനിമകളിൽ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. ഏത് റോളും ചെയ്യാനുള്ള കഴിവ് ഹണി റോസിനുണ്ട്.

ഗ്ലാമറസ് വേഷങ്ങളിൽ പോലും സിനിമയിൽ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത്തരം റോളുകളാണ് ഹണി റോസിനെ തേടി കൂടുതൽ എത്തിയിട്ടുള്ളത്. മോഹൻലാൽ അഭിനയിക്കുന്ന മോൺസ്റ്ററിലാണ് ഇനി ഹണി റോസിന്റെ പുറത്തിറങ്ങാനുള്ളത്. ഇത് കൂടാതെ തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണയുടെ അടുത്ത സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പട്ടാംപൂച്ചി എന്ന തമിഴ് സിനിമയിലും അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം ഹണി റോസിന്റെ ഒരു കിടിലം ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ക്രീം കളർ സാരിയിൽ കിടിലം ലുക്കിലാണ് ഹണി റോസിനെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ബെന്നറ്റ് എം വർഗീസ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സുജിത് സുധാകരന്റെ ഡിസൈനിലുള്ള സാരിയിൽ മഞ്ജു കാലൂണയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.