‘മഞ്ഞ മിനി സ്കർട്ടിൽ സ്റ്റൈലിഷ് ലുക്കിൽ നടി നൈല ഉഷ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

റേഡിയോ ജോക്കിയായി ജോലി ചെയ്ത ശേഷം സിനിമയിലേക്കും ടെലിവിഷൻ മേഖലയിലേക്കും എത്തുന്ന ഒരുപാട് താരങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ദുബൈയിൽ റേഡിയോ ജോക്കിയായി ചെയ്ത ശേഷം സിനിമയിലേക്ക് എത്തിയ താരമാണ് നടി നൈല ഉഷ. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചുകൊണ്ടാണ് നൈല സിനിമയിലേക്ക് എത്തുന്നത്. കുഞ്ഞനന്തന്റെ കട എന്ന സിനിമയിലാണ് നൈല ഉഷ അഭിനയിച്ചത്.

അത് വലിയ വിജയം നേടിയിരുന്നില്ല. തൊട്ടടുത്ത ചിത്രത്തിൽ ജയസൂര്യയുടെ നായികയായി പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിൽ അഭിനയിച്ചു. സിനിമ വിജയിക്കുകയും നൈലയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. ഫയർമാൻ, പത്തേമാരി, ദിവാൻജിമൂലഗ്രാൻഡ് പ്രിക്സ് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ചു.

ലൂസിഫർ, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും നൈല ഉഷ വളരെ പ്രധാനപ്പെട്ട റോളിൽ അഭിനയിച്ചു. സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗത്തും സജീവമായിരുന്നു നൈല ഉഷ. നിരവധി ഷോകൾ അവതാരകയാവുകയും സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിലും അവതാരകയായി തിളങ്ങുകയും ചെയ്തിട്ടുണ്ട്. പാപ്പൻ, പ്രിയൻ ഓട്ടത്തിലാണ് എന്നിവയാണ് നൈല അടുത്ത സിനിമകൾ.

നൈല ദുബൈയിൽ ജോലി ചെയ്യുന്ന ഹിറ്റ് 96.7 എന്ന റേഡിയോ സ്റ്റേഷനിലെ സഹപ്രവർത്തകർക്ക് ഒപ്പം അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മഞ്ഞ മിനി സ്കർട്ടിലും ടോപ്പിലും പൊളി ലുക്കിലാണ് നൈലയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. കോമഡി ഉത്സാവത്തിന്റെ അവതാരകനായിരുന്നു മിഥുൻ രമേശും നൈലക്ക് ഒപ്പമുണ്ടായിരുന്നു.