‘ബാഴ്‌സലോണ ഞങ്ങളിതാ വരുന്നു!! അവധി ആഘോഷിക്കാൻ പറന്ന് നയൻസും വിക്കിയും..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യയിൽ ഏറെ ആഘോഷമാക്കിയ ഒരു താരവിവാഹമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകനായ വിഘ്‌നേശ് ശിവന്റെയും. തെന്നിന്ത്യൻ സിനിമ ലോകത്തെ പല സൂപ്പർസ്റ്റാറുകളും പങ്കെടുത്ത ഒരു ചടങ്ങായിരുന്നു അത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം പങ്കെടുക്കാൻ പറ്റിയ ഒരു ആഡംബര വിവാഹമായിരുന്നു നയൻതാരയുടെയും വിഘ്‌നേശിന്റെയും.

ഏഴ് വർഷത്തോളമായുള്ള പ്രണയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനും ശേഷമായിരുന്നു നയൻതാരയും വിഘ്‌നേഷും വിവാഹം കഴിക്കുവാൻ തീരുമാനിച്ചത്. ആ താരവിവാഹം ഉടനെ തന്നെ നെറ്റ്.ഫ്ലിക്സിൽ കാണാൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാനായി താരദമ്പതിമാർ പോയത് തായ്‌ലൻഡിലേക്ക് ആയിരുന്നു. അവിടെ നിന്നുള്ള ചിത്രങ്ങൾ വിഘ്‌നേശ് പങ്കുവച്ചിരുന്നു.

അത് കഴിഞ്ഞ് ഇരുവരും തങ്ങളുടെ ജോലികളിലേക്ക് കടന്നിരുന്നു. നയൻ‌താര അറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ ചിത്രത്തിൽ ജോയിൻ ചെയ്യുകയും ചെയ്തിരുന്നു. വിഘ്‌നേശ് ആകട്ടെ ചെന്നൈയിൽ വച്ച് നടന്ന ചെസ് ഒളിംപ്യഡിന്റെ ചടങ്ങുകളിൽ ഷൂട്ടിങ്ങിന്റെ തിരക്കിലുമായിരുന്നു. ഇരുവരുടെയും ഷൂട്ടിംഗ് പൂർത്തിയായ ശേഷം നയൻതാരയും വിഘ്‌നേശും കൂടി അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്.

സ്പെയിനിലെ ബാഴ്‌സലോണയിലേക്കാണ് ഈ തവണത്തെ യാത്ര. ഫ്ലൈറ്റിൽ ഇരിക്കുന്ന ചിത്രങ്ങൾ വിഘ്‌നേശ് പങ്കുവച്ചിട്ടുമുണ്ട്. “തുടർച്ചയായ ജോലിക്ക് ശേഷം! ഇവിടെ ഞങ്ങൾ ഞങ്ങൾക്കായി കുറച്ച് സമയം എടുക്കുന്നു! ബാഴ്‌സലോണ ഞങ്ങളിതാ വരുന്നു..” എന്ന ക്യാപ്ഷനോടെയാണ് വിഘ്‌നേശ് നയൻതാരയ്ക്ക് ഒപ്പം ഫ്ലൈറ്റിൽ ഇരിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നയൻസിന്റെ കൈയിൽ മുത്തം വെക്കുന്ന വിക്കിയെ ചിത്രങ്ങളിൽ കാണാം.