‘ലോക ഗജ ദിനം!! ആനക്കൊപ്പമുള്ള ഫോട്ടോഷൂട്ട് പങ്കുവച്ച് സാന്ത്വനത്തിലെ ‘ജയന്തി’ അപ്സര..’ – ഫോട്ടോസ് വൈറൽ

ആനയെ സ്നേഹിക്കുന്നവരാണ് ലോകത്തുള്ള ഭൂരിഭാഗം ആളുകളും. ആന പ്രേമത്തിന്റെ കാര്യത്തിൽ മലയാളികൾ കുറച്ചുകൂടി മുൻപന്തിയിലാണ് എന്ന് തന്നെ പറയേണ്ടി വരും. ഇവിടെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും വേണ്ടി ആനകളെ കൂടുതലായി ഉപയോഗിക്കുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. തൃശൂർ പൂരം പോലെ ഉത്സവങ്ങൾ ആനയില്ലാതെ ചിന്തിക്കാൻ പോലും പൂരപ്രേമികൾക്ക് പറ്റുകയില്ല.

ഓഗസ്റ്റ് പന്ത്രണ്ടായ ഇന്ന് ലോക ഗജ ദിനമായി ആചരിക്കുകയാണ്. 2012 മുതലാണ് ഔദ്യോഗികമായി ലോക ഗജ ദിനം ആചരിച്ച് വരുന്നത്. കേരളത്തിലും ചെറിയ രീതിയിലുള്ള ആഘോഷങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. ആനക്കൊമ്പുകൾക്ക് വേണ്ടി ആനകൾ വേട്ടയാടപ്പെടുന്ന കാഴ്ചകൾ പലപ്പോഴും കാണാറുളളത്. ആനയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത് ഗജ ദിനം ആഘോഷിക്കുന്നത്.

സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ചില താരങ്ങൾ ലോക ഗജ ദിനത്തിൽ ആശംസകളിട്ട് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ആ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത് സാന്ത്വനം സീരിയലിലെ ജയന്തിയായി പ്രേക്ഷകർക്ക് ഇടയിൽ അറിയപ്പെടുന്ന ടെലിവിഷൻ താരമായ നടി അപ്സര രത്നാകരത്തിന്റെയാണ്. ആനയ്ക്ക് ഒപ്പമുള്ള ഒരു പഴയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് അപ്സര പങ്കുവച്ചത്.

തനിനാടൻ ലുക്കിലാണ് അപ്സര ഈ ഫോട്ടോഷൂട്ട് ചെയ്തത്. ഗിരീഷ് അമ്പാടി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകരുടെ ഭാഗത്ത് നിന്നും അപ്സരയ്ക്ക് ഫോട്ടോഷൂട്ടിന് ലഭിച്ചത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു അപ്സര ടെലിവിഷനിലൂടെ തന്നെ പരിചയപ്പെട്ട സംവിധായകനായ ആൽബി ഫ്രാൻസിസുമായി തമ്മിൽ വിവാഹിതരായത്.