‘നീ എൻ ഉലക അഴകിയെ!! വാലെൻസിയിൽ സ്റ്റൈലിഷ് ലുക്കിൽ നയൻ‌താര..’ – ചിത്രങ്ങൾ പങ്കുവച്ച് വിഘ്‌നേശ് ശിവൻ

വിഘ്‌നേശ് ശിവൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെയും മക്കൾസെൽവം വിജയ് സേതുപതിയെയും പ്രധാന വേഷത്തിൽ അഭിനയിച്ച് സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു ‘നാനും റൗഡി താൻ’ എന്ന സിനിമ. ആ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്‌നേശും തമ്മിൽ പ്രണയത്തിലാവുന്നത്. ഏഴ് വർഷത്തോളം ഇരുവരും പ്രണയിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു.

നീണ്ട വർഷത്തെ പ്രണയത്തിന് ഒടുവിൽ ഈ വർഷം ജൂണിലാണ് നയൻതാരയും വിഘ്‌നേശും തമ്മിലുള്ള ആഡംബര വിവാഹം നടന്നത്. ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം നടന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ സൂപ്പർതാരങ്ങൾ പലരും പങ്കെടുത്ത വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാൻ തായ്‌ലൻഡിലേക്കാണ് ആദ്യം പോയത്. അത് കഴിഞ്ഞയുടനെ തന്നെ നയൻസും വിഘ്‌നേശും ഷൂട്ടിംഗ് തിരക്കുകളിലേക്ക് പോയി.

നയൻ‌താര ഷാരൂഖ് ഖാനൊപ്പം ഒപ്പം ജവാന്റെ സെറ്റിലാണ് ജോയിൻ ചെയ്തത്. അതുപോലെ നയൻ‌താര തെലുങ്കിൽ മെഗാസ്റ്റാർ ചിരഞ്ജീവിയ്ക്ക് ഒപ്പം അഭിനയിക്കുന്ന ഗോഡ്.ഫാദറിന്റെ ടീസർ ഈ കഴിഞ്ഞ ദിവസം റിലീസ് ആയിരുന്നു. ലൂസിഫറിന്റെ റീമേക്കായ അതിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നയൻ‌താര അവതരിപ്പിക്കുന്നത്. നയൻതാരയുടെ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞിരിക്കുകയാണ്.

അതുകൊണ്ട് തന്നെ നയൻതാരയും വിഘ്‌നേശ് കൂടി സ്പെയിനിലക്ക് പരക്കുകയും ചെയ്തു. സ്പെയിനിലെ വാലെൻസിയയിലാണ് താരമിപ്പോൾ. ഷോർട്സ് ധരിച്ച് കട്ട സ്റ്റൈലിഷ് ലുക്കിൽ ഇരിക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. വിഘ്‌നേശിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. “നീ എൻ ഉലക അഴകിയെ.. ഉന്നൈ പോൽ ഒരുത്തി ഇല്ലായെ..”, നയൻസിന്റെ ചിത്രത്തോടൊപ്പം വിഘ്‌നേശ് കുറിച്ചു.