‘ഒരു ഹവായിയൻ തീം പാർട്ടി ഡംപ്!! ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ നടി എസ്തർ അനിൽ..’ – ഫോട്ടോസ് വൈറൽ

മലയാളികളുടെ മനസ്സുകളിൽ ബാലതാരമായി അഭിനയിച്ച് ഇടംപിടിച്ചിട്ടുള്ള ഒരുപാട് പേരുണ്ട്. അവർ സിനിമയിൽ തന്നെ നായകനായോ നായികയായോ ഒക്കെ കാണാൻ ആഗ്രഹിക്കുന്നവരാണ് മലയാളി പ്രേക്ഷകരിൽ പലരും. മലയാളത്തിലെ ആദ്യത്തെ അൻപത് കോടി ചിത്രമായ ദൃശ്യത്തിലൂടെ ജനമനസ്സുകളിൽ സ്ഥാനം നേടിയ ബാലതാരമാണ് എസ്തർ അനിൽ. ഇന്നും എസ്തറിനെ മലയാളികൾ ഓർത്തിരിക്കുന്നത് ആ കഥാപാത്രത്തിലൂടെയാണ്.

അതിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ എസ്തറിനുണ്ടായ മാറ്റവും മലയാളികൾ ശ്രദ്ധിച്ചതാണ്. കുഞ്ഞ് അനുമോളിൽ നിന്ന് പ്ലസ് പഠിക്കുന്ന പെൺകുട്ടിയിലേക്ക് ആ കഥാപാത്രം മാറിയിരുന്നു. ജയസൂര്യ ചിത്രമായ നല്ലവനിലാണ് എസ്തർ ആദ്യമായി അഭിനയിച്ചത്. മോഹൻലാലിൻറെ തന്നെ മകളായി ഒരു നാൾ വരും എന്ന സിനിമയിലും എസ്തർ അഭിനയിച്ചിട്ടുണ്ട്. അത് കഴിഞ്ഞാണ് ദൃശ്യത്തിലേക്ക് എസ്തർ എത്തുന്നത്.

മഞ്ജു വാര്യർക്ക് ഒപ്പം ഈ വർഷം പുറത്തിറങ്ങിയ ജാക്ക് ആൻഡ് ജിൽ ആണ് എസ്തറിന്റെ അവസാന ചിത്രം. ഒരുപക്ഷേ ഉടനെ തന്നെ എസ്തറിനെ നായികയായും സിനിമയിൽ കാണാൻ പറ്റുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എസ്തറിന്റെ അനിയൻ എറിക്കും സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലാണ് എസ്തർ സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്നത്.

എസ്തറിന്റെ ഹവായിയൻ യാത്രയുടെ ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. എസ്തർ സിംപിൾ, ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിലാണ് ഫോട്ടോയിൽ തിളങ്ങിയിരിക്കുന്നത്. റോസ് നിറത്തിലെ ഔട്ട്ഫിറ്റാണ് എസ്തർ ധരിച്ചത്. നടിമാരായ അപർണ ഗോപിനാഥ്, അൻസിബ ഹസ്സൻ എന്നിവർ എസ്തറിന്റെ ഈ മനോഹരമായ ചിത്രങ്ങൾക്ക് കമന്റുകൾ ഇട്ടിട്ടുണ്ട്.