‘ലൂസിഫറിനെ കടത്തിവെട്ടുമോ!! ചീരഞ്ജീവിക്ക് ഒപ്പം സൽമാൻ, ഗോഡ്‌ഫാദർ ടീസർ..’ – വീഡിയോ വൈറൽ

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു 2019-ൽ ഇറങ്ങിയ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ബ്ലോക്ക്.ബസ്റ്റർ ചലച്ചിത്രമായ ലൂസിഫർ. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ സിനിമകൾ ഒന്നും ലൂസിഫറിന്റെ റെക്കോർഡ് പൊട്ടിക്കാൻ കഴിഞ്ഞിട്ടില്ല. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളിയായി തകർത്ത് അഭിനയിച്ച സിനിമയിൽ പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ടോവിനോ തോമസ് തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ സിനിമയിലുണ്ടായിരുന്നു. ആശിർവാദ് സിനിമാസിന്റെ ബന്നാറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു സിനിമ നിർമ്മിച്ചിരുന്നത്. സിനിമ ഇറങ്ങി ഗംഭീര പ്രതികരണം ലഭിച്ചതോടെ അന്യഭാഷയിൽ നിന്ന് റീമേക്ക് അവകാശം സ്വന്തമാക്കാൻ കോടികളാണ് ലഭിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ ഒഫീഷ്യൽ അന്നൗൺസ്മെന്റ് ഈ അടുത്തിടെയായിരുന്നു.

തെലുങ്കിൽ ലൂസിഫറിന്റെ റീമേക്കിൽ മെഗാസ്റ്റാർ ചിരഞ്ജീവിയാണ് മോഹൻലാലിൻറെ റോളിൽ അവിടെ നിറഞ്ഞാടാൻ പോകുന്നത്. ഗോഡ്‌ഫാദർ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ഏറ്റവും വലിയ പ്രതേകത പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രമായി എത്തുന്ന ബോളിവുഡ് ഇതിഹാസം സൽമാൻ ഖാനാണ്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിരഞ്ജീവിയുടെ ജന്മദിനത്തിന് തല്ലേ ദിവസമായ ഇന്ന് ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടീസറിൽ ചിരഞ്ജീവിയെ തന്നെയാണ് കൂടുതൽ കാണിച്ചിരിക്കുന്നത്. സൽമാൻ ഖാന്റെയും നയൻതാരയുടെയും സീനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൂസിഫറിന് കടത്തി വെട്ടുന്ന ഐറ്റമായിരിക്കുമെന്ന് ടീസർ കണ്ടാൽ വ്യക്തമാണ്. ഒക്ടോബർ അഞ്ചിനാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ആവുന്നത്.