‘ഇതാണ് എന്റെ സന്തോഷം!! നയൻതാരയ്ക്ക് ഭക്ഷണം വാരിക്കൊടുത്ത് വിഘ്‌നേശ്..’ – വീഡിയോ വൈറൽ

‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് നടി നയൻതാരയും സിനിമയുടെ സംവിധായകൻ വിഘ്‌നേശ് ശിവനും തമ്മിൽ പ്രണയത്തിലാവുന്നത്. വിജയ് സേതുപതി നായകനായി അഭിനയിച്ച ആ ചിത്രം വമ്പൻ വിജയമായി തീരുകയും ഇരുവരും തമ്മിലുള്ള പ്രണയത്തിന് തുടക്കമാകാൻ സിനിമ കാരണമാവുകയും ചെയ്തു. ഏഴ് വർഷമായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്.

അടുത്ത് തന്നെ ഇരുവരും വിവാഹിതരാകും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതുപോലെ ഏഴ് വർഷങ്ങൾക്ക് ശേഷം നയൻ‌താരയും വിഘ്‌നേഷും വീണ്ടും ഒന്നിച്ച സിനിമ ഈ അടുത്തിടെയാണ് തിയേറ്ററുകളിൽ റിലീസായത്. അതിലും വിജയ് സേതുപതി തന്നെയായിരുന്നു നായകൻ. തെന്നിന്ത്യൻ സുന്ദരി സമാന്തയും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട റോളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു.

മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഒ.ടി.ടിയിൽ ഇപ്പോൾ റിലീസാവുകയും ചെയ്തു. സിനിമ വിജയമായി തീർന്നതോടെ ഇനി ആരാധകർ കാത്തിരിക്കുന്നത് ഇരുവരുടെയും വിവാഹമാണ്. എന്നാൽ ഇപ്പോഴിതാ നയൻതാരയുടെയും വിഘ്‌നേഷിന്റെയും ഒരു പ്രണയനിമിഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

ഒരു സീ ഫുഡ് റസ്റ്റോറന്റിൽ ഇരുന്നു ഭക്ഷണം കഴിക്കുകയും അതുപോലെ വിഘ്‌നേശ് തന്റെ പ്രിയതമയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് വിക്കി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. “നന്നായി ഭക്ഷണം കഴിക്കാനുള്ള സമയമായി.. സന്തോഷം അവൾക്ക് ഏറ്റവും മികച്ച നാടൻ ഭക്ഷണം നൽകി.. ഒരു പ്രിയപ്പെട്ട സീ ഫുഡ് റെസ്റ്റോറന്റിൽ നിന്ന്..”, വിഘ്‌നേശ് വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.