
‘നായിക ആകാനുള്ള തയ്യാറെടുപ്പോ? ജിമ്മിൽ വർക്ക്ഔട്ട് ചെയ്‌ത് നയൻതാര ചക്രവർത്തി..’ – വീഡിയോ കാണാം
ഒരു ഇടവേള എടുത്തുകൊണ്ട് സിനിമയിലേക്ക് വീണ്ടും തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് നയൻതാര ചക്രവർത്തി. തമിഴിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ജന്റിൽമാന്റെ രണ്ടാം ഭാഗം ഇറങ്ങുന്നതോടെ ബേബി നയൻതാര എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട കുട്ടിതാരം നയൻതാര ചക്രവർത്തി നായികയായി മാറാനുള്ള ഒരുക്കത്തിലാണ്. സിനിമയുടെ നിർമ്മാതാവ് കെ.ടി കുഞ്ഞുമോനാണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടിരുന്നത്.
കുറച്ച് നാളുകളായുള്ള നയൻതാരയുടെ ഫോട്ടോസ് കണ്ട് ആരാധകർ തന്നെ പലപ്പോഴും അഭിപ്രായപ്പെടാറുണ്ടായിരുന്നു. നായികയായി അഭിനയിക്കാനുള്ള ലുക്കിൽ എത്തിയല്ലോ എന്നത്. ധാരാളം ഫോട്ടോഷൂട്ടുകളാണ് നയൻതാര ചെയ്തിട്ടുണ്ടായിരുന്നത്. ഗ്ലാമറസായിട്ടുള്ള ഫോട്ടോഷൂട്ടുകൾ പോലും ഇതിൽ ഉൾപ്പെടാറുണ്ട്. എന്തായാലും ആരാധകർ ആ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് തന്നെ നായികായാകാനുള്ള തയാറെടുപ്പുകൾ താരം നടത്തുന്നുണ്ട്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവെക്കുന്നുണ്ട്. വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്ന വീഡിയോയാണ് നയൻതാര പോസ്റ്റ് ചെയ്തത്. ഇരുപതുവയസ്സുകാരിയായ നയൻതാര തന്റെ മൂന്നാമത്തെ വയസ്സിൽ അഭിനയം തുടങ്ങിയ ഒരാളാണ്.
ഒട്ടനവധി സിനിമകളിലാണ് നയൻതാര ബാലതാരമായി അഭിനയിച്ചിട്ടുള്ളത്. മലയാളത്തിന്റെ മഹാനടന്മാർക്ക് ഒപ്പം നയൻതാര അഭിനയിച്ചിട്ടുണ്ട്. ബാലതാരമായിട്ടുള്ള കരിയറിൽ തകർത്തത് പോലെ തന്നെ നായികയായും നയൻതാരയ്ക്ക് തിളങ്ങാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. മലയാളത്തിലും ഉടൻ തന്നെ നായികയായി അഭിനയിക്കുമെന്നാണ് താരം പറഞ്ഞിട്ടുളളത്.