‘വിഘ്‌നേഷിന്റെ കൈപിടിച്ച് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിക്കാൻ നയൻസ് എത്തി..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താരവിവാഹമാണ് താരറാണി ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയുടെയും സംവിധായകൻ വിഘ്‌നേശ് ശിവന്റെയും. ഏഴ് വർഷത്തോളമായി പ്രണയത്തിലുള്ള ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചത്. ആദ്യ സിനിമയ്ക്ക് ശേഷം വീണ്ടും ഇരുവരും ഒന്നിച്ച പുതിയ സിനിമയുടെ റിലീസിന് ശേഷമാണ് വിവാഹിതരാകാൻ പോകുന്ന വാർത്ത പുറത്തുവിട്ടത്.

നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് നയൻതാരയും അതിന്റെ സംവിധായകനായ വിഘ്‌നേഷും തമ്മിൽ പ്രണയത്തിലാവുന്നത്. പിന്നീട് പല പൊതുവേദികളും ഇരുവരെയും ഒരുമിച്ച് കാണാൻ തുടങ്ങുകയും ചെയ്തു. ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നതെന്നും പങ്കുവച്ചിരുന്നു. ഈ കഴിഞ്ഞ മാസം നയൻതാരയും വിജയ് സേതുപതിയും സമാന്തയും ഒന്നിച്ച വിഘ്‌നേശ് സംവിധാനം ചെയ്ത കാത്തുവാക്കുള്ള രണ്ട് കാതൽ എന്ന സിനിമ റിലീസ് ചെയ്തിരുന്നു.

സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഒടുവിൽ ഇരുവരും വിവാഹിതരാകാം എന്ന് തീരുമാനത്തിൽ എത്തിയതും ഈ വരുന്ന ജൂൺ ഒൻപതിന് അത് നടത്താൻ തീരുമാനിക്കുകയും ചെയ്തത്. തെന്നിന്ത്യൻ സിനിമ മേഖലയിലെ ഏതൊക്കെ താരങ്ങളുണ്ടായിരിക്കും വിവാഹത്തിന് എന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

അതെ സമയം തമിഴ് നാട് മുഖ്യമന്ത്രിയായ എം.കെ സ്റ്റാലിനെ കല്യാണത്തിന് ക്ഷണിക്കാൻ വിഘ്‌നേഷും നയൻതാരയും നേരിട്ട് എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. പ്രണയജോഡികൾ ഒന്നിച്ചെത്തി സ്റ്റാലിനെ ക്ഷണിച്ചപ്പോൾ സ്റ്റാലിന്റെ മകനും നടനും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിനും ചിത്രത്തിലുണ്ട്. എന്തായാലും വിവാഹത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ആ സന്തോഷനിമിഷത്തിനായി കാത്തിരിക്കുകയാണ് ലേഡി സൂപ്പർസ്റ്റാറിന്റെ ആരാധകർ.