നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആയിരിക്കുന്നു. കഴിഞ്ഞ വർഷം ജൂൺ ഒൻപതിനായിരുന്നു താരദമ്പതികളുടെ വിവാഹം കഴിഞ്ഞിരുന്നത്. അത്യാഡംബരമായ ഒരു താരവിവാഹം ആയിരുന്നു ഇരുവരുടെയും. തെന്നിന്ത്യൻ, ബോളിവുഡ് സിനിമ മേഖലയിലെ നിരവധി താരങ്ങളാണ് അന്ന് ആ താരവിവാഹത്തിൽ പങ്കെടുത്ത് ദമ്പതികളെ ആശിർവദിച്ചത്.
വിവാഹ വാർഷിക ദിനത്തിൽ നയൻതാരയ്ക്ക് ആശംസകൾ നേരുന്നതിന് ഒപ്പം തന്നെ കുഞ്ഞുങ്ങൾക്ക് ഒപ്പമുള്ള നയൻസിന്റെ ചിത്രങ്ങളും വിഘ്നേശ് പങ്കുവച്ചിരിക്കുകയാണ്. “ലവ് യു തങ്കമേ! എല്ലാ സ്നേഹത്തോടും അനുഗ്രഹങ്ങളോടും കൂടി ഞങ്ങളുടെ ജീവിതം ആരംഭിക്കുന്നു! ഒരുപാട് ദൂരം പോകേണ്ടതുണ്ട്! ഒരുമിച്ച് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ. നമ്മുടെ ജീവിതത്തിലെ എല്ലാ നല്ല മനുഷ്യരുടെയും എല്ലാ നല്ല മനസ്സോടെയും സർവ്വശക്തനായ ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങളോടെയും രണ്ടാം വർഷത്തിലേക്ക് കിടക്കുമ്പോഴും ഇതേപോലെ അനുഗ്രഹങ്ങളോടെയും ജീവിതം മുന്നോട്ട് പോകട്ടെ..”
ഇത് കൂടാതെ കുഞ്ഞുങ്ങൾക്ക് ഒപ്പമുളള ചിത്രങ്ങൾക്കും വിഘ്നേശ് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. “ഒരുപാട് നിമിഷങ്ങൾ കൊണ്ട് നിറഞ്ഞ ഒരു വർഷം.. ഒത്തിരി ഉയർച്ച താഴ്ചകൾ, അപ്രതീക്ഷിത തിരിച്ചടികൾ! പരീക്ഷണ സമയം! എന്നാൽ വലിയ സ്നേഹവും വാത്സല്യവുമുള്ള ഒരു അനുഗ്രഹീത കുടുംബത്തെ കാണാൻ വീട്ടിലേക്ക് വരുന്നത് വളരെയധികം ആത്മവിശ്വാസം പുനസ്ഥാപിക്കുകയും ഇതിനകം പ്രകടമായ എല്ലാ സ്വപ്നങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും ഓടിക്കൊണ്ടുപോകാനുള്ള എല്ലാ ഊർജവും നൽകുകയും ചെയ്യുന്നു.
എന്റെ ഉയിർ, ഉലഗങ്ങൾ എന്നിവർക്ക് ഒപ്പം എല്ലാം ചേർത്തു പിടിക്കുന്നു.. കുടുംബം നൽകുന്ന ശക്തി എല്ലാ മാറ്റങ്ങളും വരുത്തുന്നു. എന്നെപ്പോലുള്ള തിരക്കുള്ളവർക്ക് ആവശ്യമായ എല്ലാ പ്രചോദനവും അവർക്ക് നല്ല ജീവിതം നൽകാൻ ശ്രമിക്കുന്ന മികച്ച ആളുകളാൽ അനുഗ്രഹീതമാണ്..”, വിഘ്നേശ് നയൻതാര കുഞ്ഞുങ്ങളെ കൈയിൽ പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരജോഡികൾക്ക് ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടിരിക്കുന്നത്.