‘ഇത് നമ്മുടെ പഴയ ടിങ്കുമോൾ തന്നെ ആണോ!! ചുവപ്പിൽ ഗ്ലാമറസ് ലുക്കിൽ നയൻ‌താര ചക്രവർത്തി..’ – ഫോട്ടോസ് വൈറൽ

മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ചിത്രമായ കിലുക്കം കിലുകിലുക്കത്തിലൂടെ ബാലതാരമായി അഭിനയിച്ച് സുപരിചിതയായി മാറിയ താരമാണ് നയൻ‌താര ചക്രവർത്തി. അതിൽ ടിങ്കുമോൾ എന്ന കുട്ടി കഥാപാത്രത്തെ അവതരിപ്പിച്ച നയൻ‌താര പ്രേക്ഷകരുടെ പ്രീതി നേടിയെടുക്കുകയും ചെയ്തിരുന്നു. അതിന് ശേഷം കൂടുതൽ അവസരങ്ങൾ ലഭിച്ചു.

പത്ത് വർഷത്തോളം സിനിമയിൽ ബാലതാരമായി അഭിനയിച്ച നയൻ‌താര പിന്നീട് ബ്രെക്ക് എടുക്കുകയും ചെയ്തു. ഇപ്പോൾ ഏഴ് വർഷമായി നയൻ‌താര സിനിമയിൽ അഭിനയിക്കുന്നില്ല. നായികയായി സിനിമ തമിഴിൽ ഒരുങ്ങുന്നുണ്ടെന്ന് അന്നൗൺസ് ചെയ്തതെങ്കിലും കൂടുതൽ റിപ്പോർട്ടുകൾ ഒന്നും പുറത്തുവന്നിട്ടില്ല. ജന്റിൽമാൻ ടു എന്ന ചിത്രത്തിലാണ് നയൻ‌താര നായികയായി അഭിനയിക്കുന്നതായി പ്രഖ്യാപിച്ചത്.

2016-ൽ ഇറങ്ങിയ മറുപടി എന്ന സിനിമയിലാണ് നയൻതാര അവസാനമായി അഭിനയിച്ചത്. മലയാളത്തിലും നയൻ‌താര നായികയായി അഭിനയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതിനുള്ള ലുക്കും ഗ്ലാമറും നയൻതാരയ്ക്കുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ ആരാധകർ നിരന്തരം മലയാള സിനിമയിലേക്ക് തിരിച്ചു എന്നുവരുമെന്ന് കമന്റുകളിലൂടെ ചോദിക്കുന്നുമുണ്ട്.

ഇൻസ്റ്റാഗ്രാമിൽ സജീവമായ നയൻ‌താര തന്റെ പുതിയ വിശേഷങ്ങളും ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളുമൊക്കെ അതിൽ പങ്കുവെക്കുന്നത് പതിവാണ്. ഇപ്പോഴിതാ തമിഴ് സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സുരേഷ് സുഗു എന്ന ഫോട്ടോഗ്രാഫർ എടുത്ത ഗ്ലാമറസ് ഷൂട്ടിലെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറി. ചുവപ്പ് ഗൗണിലാണ് നയൻ‌താര ഷൂട്ടിൽ തിളങ്ങിയിരിക്കുന്നത്.