‘കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വന്ന് അനിൽ ആന്റണിയോട് ഖുശ്‌ബു പറഞ്ഞത് കണ്ടോ..’ – വാക്കുകൾ ഇങ്ങനെ

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനായ അനിൽ ആന്റണി കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ചയാണ് ഡൽഹിയിലെ ബിജെപിയുടെ ആസ്ഥാനത്ത് കേന്ദ്ര മന്ത്രി പിയുഷ് ഗോയലിൽ നിന്ന് അനിൽ ആന്റണി പാർട്ടി അംഗത്വം സ്വീകരിച്ചിരുന്നത്.

കേന്ദ്രമന്ത്രിയായ കെ മുരളീധരന്റെയും ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്റെയും സാന്നിദ്ധ്യത്തിൽ ആയിരുന്നു അനിൽ അംഗത്വം സ്വീകരിച്ചത്. മകന്റെ ബിജെപി പ്രവേശനം ഏറെ വേദന ഉണ്ടാക്കിയെന്ന് എ കെ ആന്റണി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയും ചെയ്തു. അനിലിന് സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് വലിയ വിമർശനം കിട്ടിയിരുന്നു.

പക്ഷേ ബിജെപി പ്രവർത്തകർ മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകന്റെ വരവ് എന്തായാലും ആഘോഷമാക്കിയിരിക്കുകയാണ്. കോൺഗ്രസ് വിട്ട് വന്ന അനിൽ ആന്റണിയെ നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്‌ബു സുന്ദർ സ്വാഗതം ചെയ്തു പോസ്റ്റ് ഇട്ടിരിക്കുകയാണ്. താരത്തിന്റെ പോസ്റ്റിന് നന്ദി അറിയിച്ച് അനിൽ മറുപടി ട്വീറ്റും ചെയ്തിരുന്നു.

“വീട്ടിലേക്ക് സ്വാഗതം അനിൽ കെ ആന്റണി ജി. നിങ്ങൾ ഈ വശത്ത് എത്തിയതിൽ സന്തോഷമുണ്ട്. ചിന്താഗതിയുള്ള ആളുകളെപ്പോലെ, ഒരു അജണ്ട: രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുക, ഏതെങ്കിലും വ്യക്തിക്ക് വേണ്ടിയല്ല. നല്ലതുവരട്ടെ..”, ഖുശ്‌ബു ട്വീറ്റ് ചെയ്തു. “നന്ദി! നമുക്ക് ഒരുമിച്ച് ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കാം..”, അനിൽ കെ ആന്റണിയുടെ മറുപടി ട്വീറ്റ് ഇങ്ങനെ ആയിരുന്നു.