‘സുവർണ്ണ ഹൃദയമുള്ള മനുഷ്യൻ!! ആസിഡ് അറ്റാക്കിന് ഇരയായവരെ നേരിൽ കണ്ട് ഷാരൂഖ് ഖാൻ..’ – ചിത്രങ്ങൾ വൈറൽ

ഇന്ത്യയിൽ മാത്രം ലോകത്ത് എമ്പാടും ഒരുപാട് ആരാധകരുള്ള ഒരു നടനാണ് ‘കിംഗ് ഖാൻ’ എന്ന വിളിപ്പേരുള്ള ഷാരൂഖ് ഖാൻ. തന്റെ ആരാധകരെ നേരിൽ കാണാനും അവർക്ക് ഒപ്പം സമയം ചിലവഴിക്കാൻ ഷാരൂഖ് മിക്കപ്പോഴും സമയം കണ്ടെത്താറുണ്ട്. പത്താൻ ആയിരുന്നു ഷാരൂഖിന്റെ അവസാനം ഇറങ്ങിയ ചിത്രം. തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയ സിനിമയായിരുന്നു അത്. 1000 കോടി കലക്ഷനും നേടിയിരുന്നു.

തന്റെ സിനിമ തിരക്കുകൾക്ക്‌ ഇനി കുറച്ച് നാളുകൾക്ക് താരത്തിന് ബ്രെക്ക് ആണ്. ഐപിഎൽ ആരംഭിച്ചതോടെ ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരം കാണാൻ ഷാരൂഖ് മിക്കപ്പോഴും എത്താറുണ്ട്. ഈ കഴിഞ്ഞ ദിവസം ഷാരൂഖ് എത്തിയിരുന്നു. മത്സര ശേഷം ഷാരൂഖ് ആസിഡ് അറ്റാക്കിന് ഇരയായവരെ നേരിൽ കാണുകയും അവർക്ക് ഒപ്പം ഒരു മണിക്കൂറോളം ചിലവഴിക്കുകയും ചെയ്തു.

മത്സരത്തിന് ശേഷം തിരിച്ചുപോകുന്ന സമയത്താണ് ഷാരൂഖിന്റെ ഈ നല്ല പ്രവർത്തി. ഇവർക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു ഷാരൂഖ്. ഇവരിൽ ചിലർക്ക് ജോലി വാക് ധാനം ചെയ്യുകയും ചെയ്തു കിംഗ് ഖാൻ. ഷാരൂഖിന്റെ എൻജിഒ സംഘടനയായ മീർ ഫൗണ്ടേഷന്റെ അംഗങ്ങളാണ് ഇവർ. ചാരിറ്റി പ്രവർത്തികൾ ചെയ്യുന്ന മീർ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ്.

പിതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഷാരൂഖ് ആരംഭിച്ചതാണ് മീർ. മത്സരത്തിൽ ഷാരൂഖിന്റെ കെകെആർ 81 റൺസിന് വിജയിച്ചിരുന്നു. വിരാട് കോലിയുടെ ആർസിബിയെയാണ് റാണ നയിച്ച കെകെആർ തോൽപിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായിട്ടാണ് കെകെആറിന്റെ അടുത്ത മത്സരം. ഏപ്രിൽ ഒൻപതിനാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാലാം സ്ഥാനത്താണ് കെകെആർ.