‘അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് കീഴിൽ ഗ്ലാമറസ് ലുക്കിൽ അഷിക, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമകളിൽ ഒന്നും അഭിനയിക്കാതെ തന്നെ സോഷ്യൽ മീഡിയയിൽ വീഡിയോസ് ചെയ്ത ഇന്ന് ആരാധകരെ നേടിയെടുക്കുന്ന ഒരുപാട് താരങ്ങളുണ്ട്. ഒരു സിനിമ താരത്തിന് ലഭിക്കുന്ന പിന്തുണയും ഇത്തരക്കാർക്ക് ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആയ ഇവരിൽ പലരും നല്ല രീതിയിൽ വരുമാനം കണ്ടെത്തുകയും ചെയ്യാറുണ്ട്. ചിലർക്ക് സിനിമയിലേക്കുള്ള പ്രവേശനത്തിന് ഒരു വഴിയായും ഇത് മാറാറുണ്ട്.

ഇത് കൂടാതെ പെൺകുട്ടികളിൽ പലരും മോഡലിംഗ് രംഗത്തും സജീവമായി നിൽക്കാറുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ വീഡിയോസ് ചെയ്ത വൈറലായ ഒരു താരമാണ് അഷിക അശോകൻ. ടിക് ടോക്കിലൂടെയാണ് അഷികയെ മലയാളികൾ ആദ്യമായി തിരിച്ചറിഞ്ഞ് തുടങ്ങിയത്. ടിക്-ടോക് ബാൻ ചെയ്തപ്പോൾ അഷിക ഇൻസ്റ്റാഗ്രാമിൽ റീൽസിലേക്ക് തിരിയുകയും അവിടെയും ആരാധകരെ നേടുകയും ചെയ്തു.

നീഹാരം പെയ്ത രാവിൽ എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ച അഷിക അഭിനയത്തിലും കഴിവ് തെളിയിച്ചു. വലിയ ഹിറ്റായ ഷോർട്ട് ഫിലിം ആയിരുന്നു അത്. മിസ്സിംഗ് ഗേൾ എന്ന പുറത്തിറങ്ങാനുള്ള സിനിമയിൽ അഷിക നായികയായി അഭിനയിക്കാൻ പോവുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് കൂടിയതോടെ മോഡലിംഗ് രംഗത്തും അഷിക സജീവമായി നിൽക്കുന്നുണ്ട്. ഗ്ലാമറസ് ഷൂട്ടുകളും അഷിക പങ്കുവെക്കാറുണ്ട്.

ഷജീൽ കബീർ എന്ന ഫാഷൻ ഫോട്ടോഗ്രാഫർ എടുത്ത അഷികയുടെ പുതിയ ഷൂട്ടിലെ ചിത്രങ്ങളാണ് വൈറലായി മാറികൊണ്ടിരിക്കുന്നത്. എകെ ഡിസൈൻസിന്റെ മഞ്ഞ നിറത്തിലെ ബ്രൈഡൽ ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിലാണ് അഷിക തിളങ്ങിയിട്ടുള്ളത്. പേൾ ബ്യൂട്ടി കൺസൾട്ടൻറ് ആണ് അഷികയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. തൃശ്ശൂരിലെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് കീഴിൽ വച്ചാണ് ഫോട്ടോസ് എടുത്തത്.