‘മിൽക്കി ബ്യൂട്ടി എന്ന് വിളിക്കുന്നത് വെറുതെ ആണോ!! ഹോട്ട് ലുക്കിൽ നടി തമന്ന ഭാട്ടിയ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നായികാ നടിയാണ് തമന്ന ഭാട്ടിയ. ഹിന്ദിയിലാണ് ആദ്യമായി അഭിനയിക്കുന്നത് എങ്കിലും തമന്ന ശ്രദ്ധ നേടിയത് തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ച ശേഷമാണ്. ‘ചാന്ദ് സേ റോഷൻ ചെഹര’ എന്ന ഹിന്ദി സിനിമയിലാണ് തമന്ന ആദ്യമായി അഭിനയിക്കുന്നത്. പതിനഞ്ചാം വയസ്സിലായിരുന്നു തമന്ന ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.

തെലുങ്കിൽ ഹാപ്പി ഡേയ്സ് എന്ന സിനിമയിൽ 2007-ൽ അഭിനയിച്ചതോടെ ശ്രദ്ധ പിടിച്ചുപറ്റി. ആ സിനിമ ഡബ് ചെയ്ത മലയാളത്തിലും ഇറങ്ങിയിരുന്നു. ക്യാമ്പസ് പശ്ചാത്തലത്തിൽ ഇറങ്ങിയ ആ സിനിമ തെന്നിന്ത്യയിൽ ഒട്ടാകെ എന്തിന് കേരളത്തിൽ വരെ തരംഗം ഉണ്ടാക്കിയ ചിത്രമായിരുന്നു. അതിന് ശേഷം തമിഴിലും നായികയായി അഭിനയിച്ച തമന്ന ഭാഗ്യ നായികമാരിൽ ഒരാളായി മാറുകയും ചെയ്തിരുന്നു.

ബ്രഹ്മണ്ഡ ചിത്രമായ ബാഹുബലി, കെജിഎഫ് സിനിമകളിൽ ഭാഗമാവുകയും ചെയ്തിട്ടുണ്ട് തമന്ന. ഇത്രയും വർഷങ്ങളായി സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തിൽ ഇതുവരെ തമന്ന അഭിനയിച്ചിട്ടില്ല. അതിന് മാറ്റം വരുകയാണ്. ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന സിനിമയിലൂടെ തമന്ന മലയാളത്തിൽ അരങ്ങേറാൻ പോവുകയാണ്. 18 വർഷത്തെ സിനിമ ജീവിതത്തിൽ ആദ്യമായിട്ടാണ് തമന്ന മലയാളത്തിൽ അഭിനയിക്കുന്നത്.

മിൽക്കി ബ്യൂട്ടി എന്ന വിശേഷണമുള്ള ഒരു നടി കൂടിയാണ് തമന്ന. ഇപ്പോഴിതാ ട്രാവൽ ആൻഡ് ലൈഷുവർ ഇന്ത്യ മാഗസിൻ വേണ്ടി തമന്ന ചെയ്ത ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. വൈഷ്ണവ് പ്രവീൺ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ശാലീന നഥാനിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. സവലിൻ കൗർ ആണ് തമന്നയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.