‘ഇന്ത്യ പതാക അങ്ങ് സ്പെയിനിലും!! സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് നയൻസും വിക്കിയും..’ – ഫോട്ടോസ് വൈറൽ

രാജ്യം എമ്പാടും ഇന്നലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പരിപാടികളിൽ മുഴുകി നിൽക്കുവായിരുന്നു. എഴുപതിനഞ്ചാമത് സ്വാതന്ത്ര്യ ദിനം നാടും നഗരവും ഒരുപോലെ ആഘോഷിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വന പ്രകാരം പലരും വീടുകളിൽ ഇന്ത്യൻ പതാക ഉയർത്തിയിരുന്നു. മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമെല്ലാം വീടുകളിൽ പതാക ഉയർത്തിയിരുന്നു.

സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലുള്ള മിക്കവരും ഇതിന്റെ ഭാഗമായി മാറിയിരുന്നു. ചിലർ ഇന്ത്യൻ പതാക പിടിച്ചുകൊണ്ടുള്ള ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. മറ്റുചിലർ സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈൽ ഫോട്ടോ മാറ്റിയും ഇതിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള തെന്നിന്ത്യൻ താരസുന്ദരി പക്ഷേ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് ഇന്ത്യയിലില്ല.

ലേഡി സൂപ്പർസ്റ്റാർ നയൻ‌താര തന്റെ ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനൊപ്പം സ്പെയിനിൽ അവധി ആഘോഷിക്കാൻ വേണ്ടി പോയിരിക്കുകയായിരുന്നു. 2-3 ദിവസമായി അവർ അവിടെ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നയൻതാരയും വിഘ്‌നേഷും ഇന്ത്യൻ പതാക കൈയിലേന്തി സ്പെയിനിൽ നിന്നിരിക്കുകയാണ്.

ഇതിന്റെ ചിത്രങ്ങൾ വിഘ്‌നേശ് ശിവൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “നമ്മ കൊടി സ്പെയിൻ എങ്ങും” എന്ന ക്യാപ്ഷൻ നൽകിയാണ് വിഘ്‌നേശ് ചിതങ്ങൾ പോസ്റ്റ് ചെയ്തത്. സ്പെയിനിലെ വിനോദസഞ്ചാരികൾ ഇടയിലൂടെ ഇന്ത്യൻ പതാക പിടിച്ചുനടക്കുന്ന നയൻസിന്റെയും വിഘ്‌നേശിന്റെയും വീഡിയോയും വൈറലായിരുന്നു. ആരാധകർക്ക് താരങ്ങളുടെ ഈ പ്രവർത്തി ഏറെ ഇഷ്ടമായിരിക്കുകയാണ്.