‘ലുലു മാളിൽ മൈക്ക് പ്രൊമോഷനിൽ കറുപ്പിൽ പൊളി ലുക്കിൽ നടി അനശ്വര രാജൻ..’ – ഫോട്ടോസ് വൈറൽ

‘ലുലു മാളിൽ മൈക്ക് പ്രൊമോഷനിൽ കറുപ്പിൽ പൊളി ലുക്കിൽ നടി അനശ്വര രാജൻ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു താരമാണ് നടി അനശ്വര രാജൻ. ഉദാഹരണം സുജാതയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് തന്റെ കരിയർ ആരംഭിച്ച അനശ്വര ഇന്ന് മലയാള സിനിമയിൽ ഏറെ തിരക്കുള്ള ഒരു താരമാണ്. നായികയായും സിനിമകളിൽ അഭിനയിച്ച് നിറഞ്ഞ് നിൽക്കുന്ന അനശ്വരയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുമുണ്ട്.

തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഈ കഴിഞ്ഞ ദിവസം ലുലു മാളിൽ എത്തിയിരുന്നു അനശ്വര. കറുപ്പ് നിറത്തിലെ ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ എത്തിയ അനശ്വര കാണികളെ ആവേശത്തിൽ എത്തിക്കുകയും ചെയ്തിരുന്നു. ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ഓഗസ്റ്റ് 19-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

അനശ്വര രാജൻ, രഞ്ജിത്ത് സഞ്ജീവ്, രോഹിണി, സിനി എബ്രഹാം, ഡയാന ഹമീദ്, അക്ഷയ് രാധാകൃഷ്ണൻ, ജിനു ജോസഫ്, വെട്ടുക്കിളി പ്രകാശൻ തുടങ്ങിയ താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രൈലറുകൾക്കും പാട്ടുകൾക്കും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

മലയാളത്തിൽ രണ്ട് 50 കോടി സിനിമകളിൽ പ്രധാന റോളിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ് അനശ്വര രാജൻ. അതുകൊണ്ട് മൈക്കും മികച്ചതുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ സിനിമകളിലൂടെയാണ് അനശ്വര മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയാവുന്നത്. തൃഷ നായികയാകുന്ന ‘രംഗി’ തമിഴ് സിനിമയാണ് ഇത് കഴിഞ്ഞാൽ താരത്തിന്റെ വരാനുള്ളത്.

CATEGORIES
TAGS