തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് നടി നയൻതാര. മലയാളത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന നയൻതാര തമിഴിലും തെലുങ്കിലൂടെയും അറിയപ്പെടുന്ന താരമായി മാറി. ഓരോ സിനിമകൾ കഴിയുംതോറും നയൻതാരയുടെ താരമൂല്യവും കൂടിക്കൊണ്ടിരുന്നു. അറിയപ്പെടുന്ന നടന്മാരില്ലെങ്കിൽ കൂടിയും ഒറ്റയ്ക്ക് സിനിമകൾ സൂപ്പർഹിറ്റാക്കാൻ സാധിച്ചതോടെ ലേഡി സൂപ്പർസ്റ്റാർ എന്ന പേരും ലഭിച്ചു.
സംവിധായകനായ വിഘ്‌നേശ് ശിവനുമായുള്ള വിവാഹവും ഇരട്ടിക്കുട്ടികളുടെ അമ്മയായ വിവരവുമെല്ലാം ആരാധകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴും സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന നയൻതാര, ബോളിവുഡിലും നായികയായി ഇപ്പോൾ അരങ്ങേറി. ഈ കഴിഞ്ഞ ദിവസമാണ് ജവാൻ എന്ന സിനിമ റിലീസ് ചെയ്തത്. കിംഗ് ഖാന്റെ നായികയായിട്ടാണ് അരങ്ങേറ്റമെന്നതും ശ്രദ്ധേയമായ ഒരു കാര്യം കൂടിയാണ്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. ‘എന്റെ എല്ലാമായ അമ്മയ്ക്ക് ജന്മദിനാശംസകൾ..’, എന്ന് കുറിച്ചുകൊണ്ട് അമ്മയ്ക്ക് ഒപ്പം ഇരിക്കുന്ന ഒരു ഫോട്ടോ നയൻതാര ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. നയൻതാരയുടെ ഭർത്താവ് വിഘ്‌നേഷും ഒരു ചെറിയ കുറിപ്പോടെ ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് പങ്കുവച്ചിട്ടുണ്ടായിരുന്നു.
“ഓമന കുര്യന് ജന്മദിനാശംസകൾ.. എന്റെ ആതാ അമ്മ.. നിന്നെ വളരെയധികം സ്നേഹിക്കുന്നു.. നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഞങ്ങളുടെ ജീവിതത്തെ മനോഹരമാക്കുന്നു! നിങ്ങൾ എന്നേക്കും ജീവിക്കട്ടെ.. എന്റെയും നയൻസിന്റെയും ഉയിറിന്റെയും ഉലഗിന്റെയും ജന്മദിനാശംസകൾ..”, വിഘ്‌നേശ് നയൻതാര അമ്മയ്ക്ക് ഒപ്പമുള്ള ഫോട്ടോസ് പങ്കുവച്ചുകൊണ്ട് കുറിച്ചു.