‘കണ്ണനെ കാണാൻ വീണ്ടും ബാലാമണി എത്തി, നവ്യാ അന്നും ഇന്നും ഒരുപോലെ എന്ന് ആരാധകർ..’- വീഡിയോ കാണാം

‘കണ്ണനെ കാണാൻ വീണ്ടും ബാലാമണി എത്തി, നവ്യാ അന്നും ഇന്നും ഒരുപോലെ എന്ന് ആരാധകർ..’- വീഡിയോ കാണാം

ദിലീപിന്റെ നായികയായി ഇഷ്ടമെന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി നവ്യാനായർ. പക്ഷേ പ്രേക്ഷകർ ഇന്നും നവ്യയുടേതെന്ന് ഇഷ്ടപ്പെടുന്നത് ‘നന്ദനം’ സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ്. പൃഥ്വിരാജ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന സിനിമ കൂടിയായിരുന്നു ഇത്.
സിനിമയുടെ ക്ലൈമാക്സിലെ ‘കാർമുകിൽ വർണന്റെ..’ എന്ന ഗാനരംഗത്ത് ഗംഭീരപ്രകടനമായിരുന്നു നവ്യാ കാഴ്ചവച്ചത്.

ബാലാമണി എന്ന കൃഷ്ണഭക്തയുടെ റോളിലായിരുന്നു നവ്യാനായർ ആ സിനിമയിൽ അവതരിപ്പിച്ചത്. ഗുരുവായൂരിന് അടുത്ത് വർഷങ്ങളായി വീട്ടുജോലി ചെയ്യുന്ന ഒരാളായിരുന്നു ബാലാമണി എന്ന കഥാപാത്രം. എന്നാൽ ഒരിക്കൽ പോലും ഗുരുവായൂർ അമ്പലത്തിൽ പോയി ദർശനം നടത്താനുള്ള ഭാഗ്യം ബാലാമണിയ്ക്ക് ലഭിച്ചില്ല. ക്ലൈമാക്സിൽ സാക്ഷാൽ കൃഷ്ണ ഭഗവാൻ തന്നെ വന്ന് ബാലാമണിയെ ഒരു പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ സഹായിക്കുകയും പിന്നീട് അത് ഭഗവാനാണെന്ന് തിരിച്ചറിയുകയും ചെയ്യും.

ഗുരുവായൂർ അമ്പലത്തിന് മുന്നിൽ വച്ചാണ് സിനിമയുടെ ക്ലൈമാക്സ് സീൻ നടക്കുന്നത്. ഇപ്പോഴും നവ്യാനായരുടെ ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇപ്പോഴിതാ ഗുരുവായൂർ കണ്ണനെ കാണാൻ ബാലാമണി വീണ്ടും എത്തിയതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഓറഞ്ച് നിറത്തിലെ സാരി ധരിച്ച് ഗുരുവായൂർ ക്ഷേത്രനടയിൽ നടന്ന് പോകുന്ന നവ്യയെ വീഡിയോയിൽ കാണാം.

പ്രണവ് സി സുബാഷ് എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. തന്റെ ജന്മദിനത്തോടെ അനുബന്ധിച്ചാണ് നവ്യാനായർ ക്ഷേത്ര ദർശനം നടത്തിയത്. അന്നും ഇന്നും നവ്യയെ കാണാൻ ഒരുപോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. നന്ദനത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നവ്യയെ തേടിയെത്തിയിരുന്നു.

CATEGORIES
TAGS