‘ഇനി ഞാൻ ഗന്ധർവ്വൻ!! മേക്കോവർ കണ്ട് ഞെട്ടി ആരാധകർ..’ – സന്തോഷം പങ്കുവച്ച് നവീൻ അറക്കൽ

ബിഗ് ബോസ് എന്ന റിയൽ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്റെ നാലാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. അവസാന ആഴ്ചയിലേക്ക് കടക്കുന്ന ഷോയിൽ സിനിമ-സീരിയൽ-മറ്റു മേഖലകളിൽ നിന്നുള്ള പ്രതിഭകൾ മത്സരിച്ചിട്ടുണ്ടായിരുന്നു. ഏഴ് മത്സരാർത്ഥികളാണ് ഇപ്പോൾ ഷോയിൽ ഉള്ളത്. ഷോ തുടങ്ങി മുപ്പത്തിയഞ്ചാം ദിവസം പുറത്തായ ഒരാളായിരുന്നു സീരിയൽ നടനായ നവീൻ അറക്കൽ.

ജിം ബോഡിയും ആരെയും പേടിക്കാതെ തുറന്ന് പറയാനുള്ള ധൈര്യവും ഉണ്ടായിരുന്ന നവീനിന്റെ പുറത്താക്കൽ പ്രേക്ഷകർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഷോയിൽ നിന്ന് പുറത്തിറങ്ങിയ നവീൻ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിച്ചിരുന്നു. നവീൻ തന്റെ സീരിയൽ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഷൂട്ടിങ്ങുകളുമായി നവീൻ പഴയ പോലെ തിരക്കുകളായി.

സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ വന്ന ശേഷമാണ് നവീൻ കൂടുതൽ ആരാധകരെ ലഭിക്കുന്നത്. അതിന് മുമ്പ് തന്നെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്ന ആളാണ്. ബിഗ് ബോസിൽ വന്ന ശേഷം ഒരുപാട് ഹേറ്റേഴ്സിനെയും ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിലെ ഒരു സന്തോഷ നിമിഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നവീൻ അറക്കൽ.

എന്നും സമ്മതം എന്ന സീരിയലിന് പുറമേ ഫ്ലാവേഴ്സ് ടി.വിയിലെ നന്ദനം എന്ന സീരിയലും ഇപ്പോൾ നവീൻ അഭിനയിക്കുന്നുണ്ട്. നന്ദനം സീരിയലിൽ ഗന്ധർവനായിട്ടുള്ള നവീന്റെ മേക്കോവർ കണ്ട് ടെലിവിഷൻ പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്. നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ചെയ്യുന്ന സീരിയലാണ് ഇത്. എന്തായാലും നവീന്റെ വരവോടെ കൂടുതൽ പ്രേക്ഷകരിലേക്ക് സീരിയൽ എത്തിയിരിക്കുകയാണ്.