‘മുല്ലയിലെ ദിലീപിന്റെ നായിക!! സ്റ്റൈലിഷ് മേക്കോവറിൽ ഞെട്ടിച്ച് നടി മീരനന്ദൻ..’ – ഫോട്ടോസ് വൈറൽ

ദിലീപ് കേന്ദ്രകഥാപാത്രമായി ലാൽ ജോസ് സംവിധാനം ചെയ്ത പുറത്തിറങ്ങിയ ചിത്രമായിരുന്നു മുല്ല. അതിൽ ഒരു പുതുമുഖ നടിയെയാണ് ലാൽ ജോസ് ദിലീപിന്റെ നായികയായി അവതരിപ്പിച്ചത്. സിനിമയിൽ അഭിനയിക്കുന്നതിന്റെ മുമ്പ് തന്നെ മലയാളികൾക്ക് സുപരിചിതയായ മീര നന്ദനായിരുന്നു ആ നായിക. സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ എത്തിയ മീര സിനിമയിലേക്ക് എത്തിയതിന് പിന്നിൽ മറ്റൊരു കഥയുണ്ട്.

സ്റ്റാർ സിംഗറിന്റെ ഓഡിഷനിൽ പങ്കെടുക്കുന്ന സമയത്ത് അതിന്റെ അണിയറപ്രവർത്തകർ മീരയെ അതിൽ രഞ്ജിനി ഹരിദാസ് ഒപ്പം അവതാരകയാക്കുകയും അങ്ങനെ അവിടെ നിന്ന് സിനിമയിലേക്ക് അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. അതിമനോഹരമായി പാടുകയും ചെയ്യുമെങ്കിലും മീരയ്ക്ക് കഴിവ് തെളിയിക്കാൻ സാധിച്ചത് അഭിനയത്തിലൂടെയായിരുന്നു. നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

നായികയായും സഹനടിയായും വേഷമിട്ടിട്ടുള്ള മീരാനന്ദൻ, 9 വർഷത്തോളം സിനിമയിൽ അഭിനയിച്ചു. പിന്നീട് ദുബൈയിൽ റേഡിയോ ജോക്കിയായി ജോലിക്ക് പോവുകയും ചെയ്തു. ഇപ്പോൾ അജ്മാനിലെ ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര. ഇടയ്ക്ക് ടെലിവിഷൻ ഷോകളിൽ അവതാരകയായും മീരാനന്ദനെ പ്രേക്ഷകർക്ക് കാണാൻ സാധിക്കാറുണ്ട്.

അഭിനയത്തിലേക്ക് വീണ്ടും തിരികെ വരുമോയെന്ന് പലപ്പോഴും പ്രേക്ഷകർ തിരക്കിയിട്ടുണ്ട്. ധാരാളം ഗ്ലാമറസ്, സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകൾ ദുബൈയിൽ നിന്നുള്ളത് മീര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ കറുപ്പ് ഔട്ട്ഫിറ്റിലുള്ള മീരയുടെ പുതിയ ഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വച്ച് പൊളി ലുക്കിലാണ് മീര ചിത്രങ്ങളിൽ തിളങ്ങിയിട്ടുള്ളത്.