‘മമ്മൂട്ടിക്കും അക്ഷതം നൽകി പ്രധാനമന്ത്രി! തൊഴുകയ്യോടെ സ്വീകരിച്ച് താരം..’ – ഇത് വേണമായിരുന്നോ എന്ന് കമന്റുകൾ

സുരേഷ് ഗോപിയുടെ മകളുമായി ബന്ധപ്പെട്ട വാർത്തകളും വീഡിയോസുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ഇന്ന് ഏറെ തരംഗമായി നിൽക്കുന്ന ഒന്നാണ്. രാജ്യത്തിൻറെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വിവാഹത്തിൽ സുരേഷ് ഗോപിയുടെ സിനിമയിൽ അടുത്ത സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹൻലാലും ജയറാമും ദിലീപും ബിജു മേനോനും ഉൾപ്പടെയുള്ളവർ പങ്കെടുക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞാണ് മോദി മടങ്ങിയത്.

ഇതിന് ശേഷം നടന്ന വിവാഹ വിരുന്നിൽ താരങ്ങൾ എല്ലാം പങ്കെടുക്കുകയും ചെയ്തിരുന്നു. വെറും കൈയോടെ അല്ലായിരുന്നു നരേന്ദ്രമോദി എത്തിയത്. വന്ന താരങ്ങൾക്ക് എല്ലാം അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഓരോത്തർക്കും നൽക്കുകയും ചെയ്തിരുന്നു. നേരത്തെ തന്നെ അക്ഷതം സ്വീകരിച്ച താരങ്ങളെ കുറിച്ചുള്ള വാർത്തകൾ കണ്ടിട്ടുള്ളതാണ്. വിവാഹം നടന്ന ഗുരുവായൂരിൽ വച്ചാണ് മോദി ഇത് കൈമാറിയത്. അതുകൊണ്ട് തന്നെ ഇതിന് ഇരട്ടി പ്രതേകതയുണ്ട്.

മോഹൻലാലിന് നേരത്തെ തന്നെ വീട്ടിൽ എത്തി നേതാക്കൾ നൽകിയിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ കൈയിൽ നേരിട്ട് വാങ്ങിയിരിക്കുകയാണ്. മമ്മൂട്ടിക്കും മോദി അക്ഷതം നൽകിയിരുന്നു. തൊഴുകൈകളോടെയാണ് ഇരുവരും അക്ഷതം മോദിയിൽ നിന്ന് ഏറ്റുവാങ്ങിയത്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മോദിയിൽ നിന്ന് അക്ഷതം സ്വീകരിച്ചു. നേരത്തെ അക്ഷതം ഏറ്റുവാങ്ങിയയെന്ന് പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പല താരങ്ങൾക്കും വിമർശനം ലഭിച്ചിരുന്നു.

മമ്മൂട്ടിക്കും ഇത്തരം വിമർശനങ്ങൾ വരുമോ എന്ന് ഏവരും ഉറ്റുനോക്കുന്നുണ്ട്. എന്നാൽ മറ്റുള്ളവർ നേരിട്ടത് പോലെയുള്ള ഒന്നും വന്നില്ല. ഇത് വേണമായിരുന്നോ എന്ന രീതിയിൽ ചില കമന്റുകൾ വന്നതല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ല. അതേസമയം മോദിയെ കണ്ട് മമ്മൂട്ടി കൈകെട്ടി നിന്നുവെന്ന് രീതിയിൽ പുകഴ്ത്തി പോസ്റ്റുകൾ വന്നെങ്കിലും കൈകൂപ്പി നിൽക്കുന്ന ചിത്രങ്ങൾ വന്നതോടെ അത് ട്രോളുകളായി മാറുകയും ചെയ്തിരുന്നു.