‘ഗപ്പി സിനിമയിലെ ആമിനയാണോ ഇത്!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നന്ദന വർമ്മ..’ – ഫോട്ടോസ് വൈറൽ

മോഹൻലാൽ നായകനായി രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നന്ദന വർമ്മ. അതിൽ കല്പനയുടെ മകളുടെ റോളിൽ അഭിനയിച്ച നന്ദന പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. 2012-ൽ പുറത്തിറങ്ങിയ അയാളും ഞാനും തമ്മിൽ എന്ന സിനിമയാണ് നന്ദനയെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാക്കിയത്.

ആ സിനിമയ്ക്ക് ശേഷം നന്ദനയ്ക്ക് ഒരുപാട് അവസരങ്ങളും ലഭിച്ചു. പിന്നീട് 2016-ൽ ഗപ്പി എന്ന സിനിമയിൽ ആമിന എന്ന കഥാപാത്രമായി അഭിനയിച്ചതോടെ ഒരുപാട് ആരാധകരെയും ചെറിയ പ്രായത്തിൽ തന്നെ നന്ദനയ്ക്ക് ലഭിച്ചു. അതിന് മുമ്പും ശേഷവും നന്ദന നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഗപ്പിയിലെ ആമിനയാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് നന്ദനയെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത്.

ഇരുപതുകാരിയായ നന്ദനയെ വൈകാതെ തന്നെ ഇനി സിനിമയിൽ നായികയായി കാണുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. ഈ വർഷമിറങ്ങിയ ലൈക എന്ന ചിത്രത്തിലാണ് അവസാനമായി നന്ദന അഭിനയിച്ചത്. സമൂഹ മാധ്യമങ്ങളിൽ നന്ദന വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. അതിൽ ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന നന്ദന യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളുകൂടിയാണ്.

ഇപ്പോഴിതാ ഗോവയിൽ പോയപ്പോഴുള്ള തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് നന്ദന. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് നന്ദനയെ ഗോവൻ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ‘ഗോവ സ്റ്റേറ്റ് ഓഫ് മൈൻഡ്’ എന്ന ക്യാപ്ഷനോടെയാണ് നന്ദന ചിത്രങ്ങൾ പങ്കുവച്ചത്. ഉഫ് ഒന്നും പറയാനില്ലെന്നാണ് ചിത്രങ്ങൾ കണ്ടിട്ട് ഒരു ആരാധകൻ അഭിപ്രായപ്പെട്ടത്.