‘നീ എന്നും അമ്മയുടെ ഗുണ്ടുമണി വാവയാണ്! മകന്റെ ജന്മദിനം ആഘോഷമാക്കി നവ്യ നായർ..’ – വീഡിയോ വൈറൽ

സിനിമ മേഖലയിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുന്ന താരമാണ് നടി നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിലാണ് നവ്യ ആദ്യമായി അഭിനയിക്കുന്നത്. ഇരുപത് വർഷത്തെ അഭിനയ ജീവിതം നവ്യ ഇതിനോടകം പിന്നിട്ടു കഴിഞ്ഞു. മലയാളത്തിൽ 2012-ന് ശേഷം നവ്യ അഭിനയിക്കുന്നത് പത്ത് വർഷത്തോളം കഴിഞ്ഞ് 2022-ലാണ്. അതും പ്രധാന വേഷത്തിലാണ് അഭിനയിച്ചത്.

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. ഈ വർഷം പുറത്തിറങ്ങിയ ജാനകി ജാനേ എന്ന സിനിമയിലും നവ്യ ടൈറ്റിൽ റോളിൽ തന്നെയാണ് അഭിനയിച്ചത്. സിനിമയിൽ സജീവമാകുന്നതിന് ഒപ്പം ടെലിവിഷൻ പരിപാടികളിലും നവ്യ സജീവമായി നിൽക്കുന്നുണ്ട്. മഴവിൽ മനോരമയിലെ കിടിലം എന്ന പ്രോഗ്രാമിലും, ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലും മെൻറ്റർ റോളിൽ നവ്യ ഉണ്ടായിരുന്നു. ധന്യ വീണ എന്നാണ് നവ്യയുടെ യഥാർത്ഥ പേര്. 2010-ലാണ് നവ്യ വിവാഹിതയാകുന്നത്.

വിവാഹിതയായ ശേഷം തന്നെ സിനിമകളുടെ എണ്ണം നവ്യ കുറച്ചിരുന്നു. അതെ വർഷം തന്നെ നവ്യയ്ക്ക് ഒരു ആൺകുഞ്ഞ് പിറക്കുകയും ചെയ്തിരുന്നു. സന്തോഷ് മേനോൻ എന്നാണ് ഭർത്താവിന്റെ പേര്. സായി കൃഷ്ണൻ എന്നാണ് നവ്യയുടെ മകന്റെ പേര്. ഇപ്പോഴിതാ മകന്റെ പതിമൂന്നാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് താരം. “എന്റെ കുഞ്ഞിന് ജന്മദിനാശംസകൾ.. എന്റെ ലിറ്റിൽ കൃഷ്ണ മുതൽ ഉയരമുള്ള ഈ പയ്യൻ വരെ, അത്തരമൊരു മനോഭാവത്തോടെ നടക്കുന്നു, നീ എന്റെ അഭിമാനമാണ്.

എന്നെക്കാൾ ഉയരം കൂടിയാലും നീ എന്നും അമ്മ ഗുണ്ടുമണി വാവ ആയിരിക്കും. ഈ ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു. ഗുരുവായൂരപ്പൻ നിന്നെ കൂടുതൽ അനുഗ്രഹിക്കട്ടെ..”, മകന്റെ പഴയ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് പിറന്നാൾ ആശംസകൾ നവ്യ നേർന്നു. ഇത് കൂടാതെ മകന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോ നവ്യ സ്റ്റോറി ആക്കുകയും ചെയ്തിരുന്നു. ആഘോഷത്തിൽ നടി അനുമോളും പങ്കെടുത്തിട്ടുണ്ട്. ഇരുവർക്കും അരികിൽ അനുമോളും നിൽക്കുന്നുണ്ട്. എന്നാൽ നവ്യയുടെ ഭർത്താവിനെ വീഡിയോയിൽ കാണാൻ കഴിഞ്ഞില്ല.