‘ഇവരുടെ പുഞ്ചിരിക്കുന്ന മുഖത്തിന് വേണ്ടി എനിക്ക് കഴിയുന്നതെല്ലാം ചെയ്യും..’ – മാതാപിതാക്കൾക്ക് ഒപ്പം നടി സുചിത്ര നായർ

ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി സുചിത്ര നായർ. അതിൽ പദ്മിനി എന്ന നെഗറ്റീവ് കഥാപാത്രമായി മികച്ച അഭിനയം കാഴ്ചവച്ച സുചിത്രയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. ആ സീരിയലിലെ പ്രകടനത്തിന് ധാരാളം അവാർഡുകളും സുചിത്രയെ തേടിയെത്തിയിരുന്നു. ആയിരത്തോളം എപ്പിസോഡുകളാണ് വാനമ്പാടി പരമ്പര ഉണ്ടായിരുന്നത്.

അതിന് ശേഷം സുചിത്രയെ സീരിയലുകളിൽ അധികം പ്രേക്ഷകർ കണ്ടിട്ടില്ല. സുചിത്ര ഏഷ്യാനെറ്റിലെ താനെന്ന ബിഗ് ബോസിൽ മത്സരാർത്ഥിയായി പിന്നീട് വന്നു. 63 ദിവസം ബിഗ് ബോസിൽ നിന്ന് ശേഷമാണ് സുചിത്ര പുറത്തായത്. ബിഗ്‌ ബോസിന് ശേഷം കുറച്ചുകൂടുതൽ ആരാധകരെ സുചിത്രയ്ക്ക് ലഭിച്ചു. സമൂഹ മാധ്യമങ്ങളിലും സുചിത്ര അതിന് ശേഷം വളരെ അധികം സജീവമായി നിൽക്കാനും തുടങ്ങിയിരുന്നു.

മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാനും സുചിത്രയ്ക്ക് അവസരം ലഭിച്ചിരുന്നു. അതേസമയം തന്റെ മാതാപിതാക്കൾക്ക് ഒപ്പം സുചിത്ര നിൽക്കുന്ന പുതിയ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. “മഹാദേവാ.. എനിക്ക് മനോഹരമായ ഒരു കുടുംബം നൽകി അനുഗ്രഹിച്ചതിന് ഞാൻ നിങ്ങളോട് നന്ദി പറയുന്നു. എന്റെ കുടുംബം എന്റെ ജീവിതമാണ്, മറ്റെല്ലാം എനിക്ക് പ്രാധാന്യം രണ്ടാമത്.

എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാര്യം ഈ പുഞ്ചിരിക്കുന്ന രണ്ട് മുഖങ്ങളാണ്.. അതിനായി എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്യും..”, സുചിത്ര അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവച്ചു. നിർമൽ എസ്.എലാണ് സുചിത്രയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇത്രയും കഴിവുള്ള മകളെ ലഭിച്ചതിൽ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണെന്ന് സുചിത്രയുടെ ആരാധകർ കമന്റിൽ എഴുതുകയും ചെയ്തു.