‘ബാലതാരമായി അഭിനയിച്ച കുട്ടിയാണോ ഇത്! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നന്ദന വർമ്മ..’ – ഫോട്ടോസ് വൈറൽ

മോഹൻലാൽ നായകനായ അഭിനയിച്ച സ്പിരിറ്റ് എന്ന സിനിമയിൽ കല്പനയുടെ മകളുടെ റോളിൽ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നന്ദന വർമ്മ. അതിന് ശേഷം പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ അയാളും ഞാനും എന്ന സിനിമയിൽ കലാഭവൻ മണിയുടെ മകളുടെ റോളിൽ നന്ദന അഭിനയിച്ചു. അതിൽ അഭിനയിച്ച ശേഷമാണ് നന്ദന മലയാളികൾക്ക് ഇടയിൽ സുപരിചിതയായത്.

പിന്നീട് നിരവധി സിനിമകളിൽ നന്ദന ബാലതാരമായി അഭിനയിച്ചു. 2016-ൽ ഗപ്പി എന്ന ചിത്രത്തിൽ ആമിന എന്ന കഥാപാത്രമായി അഭിനയിച്ച ശേഷമാണ് സമൂഹ മാധ്യമങ്ങളിൽ നന്ദനയ്ക്ക് ഒരുപാട് ആരാധകരെ ലഭിക്കുന്നത്. അതിലും ബാലതാരമായിട്ട് തന്നെയാണ് നന്ദന അഭിനയിച്ചത്. ആമിന എന്ന തട്ടമിട്ട സുന്ദരിയായി നന്ദന മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പത്ത് വർഷത്തോളം മലയാള സിനിമയിൽ ബാലതാരമായി അഭിനയിച്ചു.

2021-ൽ പുറത്തിറങ്ങിയ ഭ്രമം എന്ന സിനിമയിലാണ് നന്ദന അവസാനമായി അഭിനയിച്ചത്. ഈ വർഷമിറങ്ങിയ ലൈക എന്ന സിനിമയിലും ചെറിയ വേഷത്തിൽ നന്ദന അഭിനയിച്ചിരുന്നു. ഇനി നായികയായി അഭിനയിക്കുന്നത് കാണാൻ വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. അത് വൈകാതെ ഉണ്ടാകുമെന്ന് മലയാളി പ്രേക്ഷകരും പ്രതീക്ഷിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും നന്ദന സജീവമാണ്.

അതിൽ നന്ദന പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെ നന്ദന ബാലതാരത്തിൽ നിന്ന് ഒരു നായികയുടെ ലുക്കിലേക്ക് എത്തിയെന്ന് പ്രേക്ഷകർ വിലയിരുത്താറുണ്ട്. നന്ദനയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. ആളാകെ മാറി പോയല്ലോ എന്നാണ് ആ ഹോട്ട് ചിത്രങ്ങൾക്ക് താഴെ ആരാധകർ കമന്റുകൾ ഇട്ടിരിക്കുന്നത്. സിനിമയിൽ അവസരം കിട്ടാനാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്.