‘സാരിയിൽ വേറിട്ട ലുക്കിൽ അമ്പരിപ്പിച്ച് നടി തൻവി റാം, ക്യൂട്ടെന്ന് ആരാധകൻ..’ – ഫോട്ടോസ് വൈറൽ

സൗബിൻ ഷാഹിർ നായകനായി വ്യത്യസ്തമായ കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു അമ്പിളി. ഗപ്പി എന്ന സിനിമയ്ക്ക് ശേഷം ജോൺപോൾ ജോർജ് സംവിധാനം ചെയ്ത സിനിമയിൽ പുതുമുഖമായ ഒരാളാണ് നായികയായി എത്തിയത്. തൻവി റാം എന്ന പുതുമുഖമാണ് നായികയായി അഭിനയിച്ചത്. ആദ്യ സിനിമയിൽ തന്നെ നായികയാവുകയും അത് സൂപ്പർഹിറ്റായി മാറുകയും ചെയ്തതോടെ തൻവി ശ്രദ്ധപിടിച്ചുപറ്റി.

കൂടുതൽ നല്ല സിനിമകളും വേഷങ്ങളും തൻവിയെ തേടിയെത്തി. കപ്പേളയായിരുന്നു തൻവിയുടെ അടുത്ത ചിത്രം. അതിന് ശേഷം തെലുങ്കിൽ അവസരം ലഭിച്ചു. നസ്രിയ നായികയായ അന്റെ സുന്ദരനിക്കി എന്ന തെലുങ്ക് ചിത്രത്തിൽ നസ്രിയയുടെ സഹോദരിയായി അഭിനയിച്ചു. അതിന് ശേഷം ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. തല്ലുമാലയിലും സഹനടിയായിട്ടാണ് അഭിനയിച്ചത്.

കുമാരി, മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്, എങ്കിലും ചന്ദ്രികേ, ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ് തുടങ്ങിയ മലയാള സിനിമകളിലും തൻവി അഭിനയിച്ചിട്ടുണ്ട്. 2018 ആണ് തൻവിയുടെ അവസാനമിറങ്ങിയ ചിത്രം. സമൂഹ മാധ്യമങ്ങളിലും തൻവി വളരെ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സും താരത്തിനുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.

ഗൗസിയ ഗാലിബ് എന്ന ഫാഷൻ സ്റ്റൈലിസ്റ്റിന്റെ അനൈറയുടെ ഡിസൈനിലുള്ള മനോഹരമായ സാരിയും റാണി ഷർട്ടും ധരിച്ച് ഏറെ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സാരിയുടെ ഡിസൈൻ തന്നെയാണ് ഹൈലൈറ്റ്. വിഷ്ണു വിനയനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സന്നാഹയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഫ്ലക്സ് അടിച്ചപോലെയുണ്ടെന്നും ക്യൂട്ട് ലുക്കായിട്ടുണ്ടെന്നുമൊക്കെ ആരാധകർ കമന്റ് ഇട്ടിട്ടുണ്ട്.