‘നല്ല അച്ഛനാണന്ന് മക്കൾ പറയുമ്പോൾ കിട്ടുന്ന സന്തോഷത്തിന് അപ്പുറം ഈ ലോകത്ത് മറ്റെന്തുണ്ട്..’ – സാജൻ സൂര്യ

ടെലിവിഷൻ സീരിയലുകളിലെ ഒരു സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് നടൻ സാജൻ സൂര്യ. 2000-ൽ ഡിഡി മലയാളത്തിലെ അശ്വതി എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ട് തുടങ്ങിയ സാജൻ സൂര്യ, പിന്നീട് ഡിറ്റക്ടിവ് ആനന്ദ്, ഡയാന, ജ്വാലായി തുടങ്ങിയ പരമ്പരകളിലൂടെ അഭിനയ രംഗത്ത് സ്ഥാനം ഉറപ്പിച്ചു. നൂറോളം പരമ്പരകളിൽ സാജൻ സൂര്യ അഭിനയിച്ചിട്ടുണ്ട്. നായകനായും വില്ലനായുമൊക്കെ വേഷമിട്ടിട്ടുണ്ട്.

സ്ത്രീ, സ്ത്രീജന്മം, തുലാഭാരം, ഉണ്ണിയാർച്ച, സ്വാമി അയ്യപ്പൻ, സ്നേഹതൂവൽ, കുങ്കുമപ്പൂവ്, അമല, സ്ത്രീധനം, ഭാര്യ, ഇളയവൾ ഗായത്രി തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് പരമ്പരകളിൽ സാജൻ ഭാഗമായിട്ടുണ്ട്. ഇത് കൂടാതെ നിരവധി ടെലിവിഷൻ ഷോകളിലും സാജൻ ഭാഗമായിട്ടുണ്ട്. വിവാഹിതനായ സാജന് രണ്ട് പെണ്മക്കളുമുണ്ട്. സീരിയലിൽ അഭിനയിക്കുന്ന സമയത്ത് തന്നെ സർക്കാർ എൽഡി ക്ലർക്കായി ജോലി ചെയ്തിരുന്ന ഒരാളാണ്.

വിനീത എന്നാണ് ഭാര്യയുടെ പേര്. മാളവിക, മീനാക്ഷി എന്നിങ്ങനെയാണ് മക്കളുടെ പേര്. ഇതിൽ മാളവിക അച്ഛന്റെ പാതയിൽ കലാകാരിയായി വളർന്നുവരുന്ന ഒരാളാണ്. കുട്ടികാലം മുതൽ നൃത്തം പഠിക്കുന്ന ഒരാളാണ് മാളവിക. ഈ കഴിഞ്ഞ ദിവസമായിരുന്നു സാജന്റെ ജന്മദിനം. ജന്മദിനത്തിൽ തന്റെ മകൾ നൽകി മനോഹരമായ സമ്മാനം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ സാജൻ സൂര്യ.

“മീനൂന്റെ ബർത്ത് ഡേ ഗിഫ്റ്റ്.. നല്ല അച്ഛനാണന്ന് മക്കൾ പറയുമ്പോൾ കിട്ടുന്ന സന്തോഷത്തിനപ്പുറം ഈ ലോകത്ത് മറ്റെന്തുണ്ട്..”, സാജൻ സൂര്യ മകൾ എഴുതിയ ഒരു ജന്മദിന കത്ത് പങ്കുവച്ചുകൊണ്ട് കുറിച്ചു. “നിങ്ങളാണ് ഏറ്റവും മികച്ച അച്ഛനെന്ന് എനിക്ക് അറിയാം.. സൂര്യ പടിഞ്ഞാറ് അസ്തമിക്കുന്ന കാലം വരെയും നിങ്ങളെ ഞാൻ സ്നേഹിക്കും, ഒരു നക്ഷത്രയുമായി ജ്വലിക്കൂ, ആരെയും കാത്തിരിക്കാതെ..”, മകൾ മീനാക്ഷിയുടെ കത്ത് ഇതായിരുന്നു. നിരവധി പേരാണ് സാജന് ജന്മദിന ആശംസകൾ നേർന്നത്.