‘എന്താ ഐശ്വര്യം! ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ..’ – ഫോട്ടോസ് വൈറൽ

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്. ക്ഷേത്രദർശനം നടത്തി പുറത്തിറങ്ങുന്ന മോഹൻലാലിൻറെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിന് പുറത്തിറങ്ങിയ മോഹൻലാലിന് അധികൃതർ പൊന്നാട അണിയിക്കുകയും ചെയ്തു.

കുറച്ച് ദിവസങ്ങളായി മോഹൻലാൽ തലസ്ഥാന നഗരിയിൽ തന്നെയാണ് ഉള്ളത്. മോഹൻലാൽ ഈ കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന മധുവിന്റെ നവതി ആഘോഷ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. ‘മധുമൊഴി’ എന്ന സംഗീത നിശായായിരുന്നു നടന്നിരുന്നത്. ഇത് കൂടാതെ മോഹൻലാലിൻറെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങും തലസ്ഥാനത്താണ് നടക്കുന്നത്.

വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലിൻറെ ഒരു സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് വച്ച് നടക്കുന്നത്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് അവിടെ നടക്കുന്നത്. ഇതിന് മുമ്പ് മോഹൻലാൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തുന്നത് 2016-ലാണ്. ചിത്രങ്ങൾക്ക് താഴെ എന്താ ഐശ്വര്യം എന്ന രീതിയിൽ കമന്റുകൾ വന്നിട്ടുണ്ട്.

പത്തനംതിട്ടയാണ് മോഹൻലാലിൻറെ സ്വദേശമെങ്കിലും അദ്ദേഹം പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്താണ്. സ്കൂൾ, കോളേജ് കാലഘട്ടം മുഴുവനും മോഹൻലാൽ അവിടെയാണ് ചിലവഴിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്ന നഗരത്തിലെ ക്ഷേത്രത്തിലേക്ക് തിരിച്ചെത്തുന്നതിൽ ആരാധകരും സന്തുഷ്ടരാണ്. മലൈക്കോട്ടൈ വാലിബനാണ്‌ മോഹൻലാലിൻറെ അടുത്ത ചിത്രം.