‘നായികയാകാനുള്ള തയാറെടുപ്പ് ആണോ! ഗ്ലാമറസ് ലുക്കിൽ തിളങ്ങി നന്ദന വർമ്മ..’ – ഫോട്ടോസ് വൈറൽ

സ്പിരിറ്റ് എന്ന മോഹൻലാൽ നായകൻ ചിത്രത്തിൽ കല്പനയുടെ മകളുടെ റോളിൽ അഭിനയിച്ച് ബാലതാരമായി തിളങ്ങിയ താരമാണ് നന്ദന വർമ്മ. ആദ്യ സിനിമ അതായിരുന്നെങ്കിലും നന്ദനയെ പ്രേക്ഷകർ ഓർത്തിരിക്കുന്നത് അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ്. പിന്നീട് നിരവധി സിനിമകളിൽ നന്ദന ബാലതാരമായി തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്.

നായികയായി നന്ദന മടങ്ങിയെത്തും എന്ന് തന്നെയാണ് മലയാളി പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഭ്രമം എന്ന സിനിമയാണ് നന്ദനയുടെ അവസാനം റിലീസായത്. ഗപ്പി എന്ന ചിത്രത്തിൽ നന്ദന അഭിനയിച്ച ആമിന കഥാപാത്രത്തിലൂടെയാണ് താരം ആരാധകരെ സ്വന്തമാക്കിയത്. ഒരു ഉമ്മച്ചിക്കുട്ടിയായി മലയാളികളുടെ മനസ്സ് കീഴടക്കി നന്ദന. വരും വർഷങ്ങളിൽ നായികയായി കൂടി നന്ദന തിളങ്ങിയാൽ ആരാധകർ ഇരട്ടിയാകും.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് നന്ദന. നന്ദന ചെയ്ത ഒരു മനോഹരമായ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. അൽപ്പം ഗ്ലാമറസായിട്ടാണ് ചിത്രങ്ങളിൽ നന്ദനയെ കാണാൻ സാധിക്കുന്നത്. ദീപക് പോർക്കതിരാവൻ എന്ന തമിഴ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളാണ് ഇവ. ദീപക് തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുളളത്.

നന്ദന പോസ്റ്റ് ചെയ്യാതെ തന്നെ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. ഇത്രയും ഹോട്ടായി നന്ദനയെ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് ചിലർ കമന്റുകളും ഇട്ടിട്ടുണ്ട്. ഇരുപതിൽ അധികം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് നന്ദന. 1983, റിംഗ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി, മിലി, സൺഡേ ഹോളിഡേ, അഞ്ചാം പാതിരാ, വാങ്ക് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ നന്ദന അഭിനയിച്ചിട്ടുണ്ട്.