‘നീ എന്ത് കഥ പറഞ്ഞാലും എനിക്ക് ഇഷ്ടപെടാനുള്ള കാരണം ഇപ്പൊ മനസിലായില്ലേ..’ – വിനീതിനെ കുറിച്ച് വിശാഖ് സുബ്രഹ്മണ്യം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം റിലീസ് ചെയ്തിരിക്കുകയാണ്. പ്രണവ്, ധ്യാൻ ശ്രീനിവാസൻ എന്നിവർക്ക് ഒപ്പം നിവിൻ പൊളിയും അഭിനയിക്കുന്ന സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കല്യാണിയും ബേസിലും നീരജ് മാധവും അജു വർഗീസും എല്ലാം സിനിമയുടെ ഭാഗമായിട്ടുണ്ട്. ആദ്യ ദിനം മൂന്ന് കോടിയിൽ അധികമാണ് കേരളത്തിൽ നിന്ന് മാത്രം നേടിയത്.

ഹൃദയത്തിന് ശേഷം വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രമാണ് ഇത്. പ്രേക്ഷകരുടെ പൾസ് അറിയുന്ന സംവിധായകനാണ് വിനീത് എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. ഇനി വിനീത് സംവിധാനം ചെയ്ത ഏറ്റവും വലിയ ഹിറ്റ് ചിത്രമായി വർഷങ്ങൾക്ക് ശേഷം മാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സെക്കന്റ് ഹാഫിൽ നിവിൻ പോളിയുടെ മിന്നും പ്രകടനം തന്നെയാണ് സിനിമയ്ക്ക് വലിയ രീതിയിൽ ഗുണം ചെയ്തിരിക്കുന്നത്.

ധ്യാനും പ്രണവും പ്രധാന റോളുകളിൽ അഭിനയിച്ചതിൽ മികച്ച പ്രകടനമാണ് ഇതിൽ കാണുന്നതെന്നും പ്രേക്ഷകർ വിലയിരുത്തിയിട്ടുണ്ട്. രണ്ടാം ദിനവും മികച്ച രീതിയിലാണ് ബോക്സ് ഓഫീസിൽ ചിത്രം മുന്നേറുന്നത്. ഒപ്പം ഇറങ്ങിയ ആവേശവും മികച്ച അഭിപ്രായം ലഭിച്ചിട്ടുണ്ട്. സംവിധായകൻ വിനീതിന് നന്ദി അറിയിച്ചുകൊണ്ട് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം എഴുതിയ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

“നീ എന്ത് കഥ പറഞ്ഞാലും എനിക്ക് ഇഷ്ടപെടാനുള്ള കാരണം ഇപ്പൊ മനസിലായില്ലേ ചേട്ടാ.. നിങ്ങൾ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി..”, വിശാഖ് വിനീതിന് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. വർഷങ്ങൾക്ക് ശേഷം പാക്ക് അപ്പ് എന്ന് എഴുതിയ ക്ലാപ് ബോർഡ് ഇരുവരും പിടിച്ചുനിൽകുന്ന ഒരു ഫോട്ടോയാണ് വിശാഖ് പോസ്റ്റ് ചെയ്തത്. ഇരുവർക്കും അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി പേർ കമന്റ് ഇട്ടിട്ടുമുണ്ട്.