‘കുഞ്ഞിന് ഒപ്പമുള്ള ക്യൂട്ട് നിമിഷങ്ങളുമായി സൗഭാഗ്യ, അമ്മയെ പകർത്തി വച്ചപോലെ..’ – ചിത്രങ്ങൾ വൈറൽ

സമൂഹ മാധ്യമങ്ങളിൽ ടിക്-ടോക് വരുന്നതിന് മുമ്പ് തന്റേതായ ഒരു പേര് നേടിയെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ. ടിക്-ടോക് ഒക്കെ വരുന്നതിന് മുമ്പ് തന്നെ സൗഭാഗ്യ ഡബ്‌സ്മാഷ് എന്ന പ്ലാറ്റഫോമിലൂടെ സിനിമയിലെ കോമഡി സീനുകൾ അഭിനയിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. ഡബ്‌സ്മാഷ് ക്വീൻ എന്നാണ് സൗഭാഗ്യ ആ കാലത്ത് അറിയപ്പെട്ടിരുന്നത്.

ടിക്-ടോക് വന്നപ്പോൾ അതിലും സൗഭാഗ്യ സജീവമായി നിന്ന് ആരാധകരെ സ്വന്തമാക്കി. അമ്മയെ പോലെ തന്നെ മികച്ച കലാകാരി ആണെന്ന് സൗഭാഗ്യ തെളിയിച്ചു. അമ്മയെ പോലെ തന്നെ ഒരു നർത്തകി കൂടിയാണ് സൗഭാഗ്യ. തിരുവനന്തപുരത്ത് അമ്മയ്ക്ക് ഒപ്പം ഒരു ഡാൻസ് സ്കൂളും സൗഭാഗ്യ നടത്തുന്നുണ്ട്. അതെ സ്കൂളിലെ താര കല്യാണിന്റെ വിദ്യാർത്ഥിയായിരുന്ന അർജുൻ സോമശേഖറിനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചത്.

അർജുൻ ഫ്ലാവേഴ്സ് ചാനലിലെ ചക്കപ്പഴത്തിൽ അഭിനയിക്കുന്ന താരമാണ്. ഒരു മകളും സൗഭാഗ്യ-അർജുൻ ദമ്പതികൾക്കുണ്ട്. ഡബ്‍സ്‍മാഷ് ഒക്കെ ചെയ്തിരുന്നെങ്കിലും സൗഭാഗ്യ അഭിനയത്തിലേക്ക് ഇതുവരെ തിരിഞ്ഞിട്ടില്ല. അഭിനയം താൽപര്യമില്ലെന്ന് മുമ്പൊരിക്കൽ താരം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു. സുദർശന എന്നാണ് സൗഭാഗ്യയുടെ മകളുടെ പേര്. ഇരുവരും ഒരുമിച്ച് ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ മകൾക്ക് ഒപ്പം നിൽക്കുന്ന സൗഭാഗ്യയുടെ പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. സുദർശന എന്ത് ക്യൂട്ട് ആണെന്നാണ് ചിത്രങ്ങൾ കണ്ടിട്ട് പലരും പറഞ്ഞത്. അതുപോലെ അമ്മയെ പകർത്തി വച്ചപോലെയുണ്ടെന്നും അഭിപ്രായങ്ങൾ വന്നു. ജിഹൗസ് ഐഷാസിയയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കുഞ്ഞിന്റെ കവിളിൽ അമ്മയും അമ്മയുടെ കവിളിൽ കുഞ്ഞും ഉമ്മ കൊടുക്കുന്ന ക്യൂട്ട് ഫോട്ടോസും ഇതിലുണ്ട്.