‘കുടുംബത്തിന് ഒപ്പം ബാലിയിൽ നടൻ കലാഭവൻ ഷാജോൺ, ക്യൂട്ട് ഫാമിലി എന്ന് മലയാളികൾ..’ – ചിത്രങ്ങൾ വൈറൽ

കൊച്ചിൻ കലാഭവനിൽ മിമിക്രി താരമായി കരിയർ തുടങ്ങി പിന്നീട് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും വൈകാതെ കോമഡി വേഷങ്ങളിൽ അഭിനയിക്കുകയും ഒടുവിൽ വില്ലനായി വരെ കഴിവ് തെളിയിക്കുകയും ചെയ്ത താരമാണ് നടൻ കലാഭവൻ ഷാജോൺ. മൈ ഡിയർ കരടി എന്ന ചിത്രത്തിലാണ് കലാഭവൻ ഷാജോൺ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.

തിളക്കം, ഈ പറക്കും തളിക, ബാംബൂ ബോയ്സ്, സിഐഡി മൂസ, റൺവേ, കൊച്ചി രാജാവ്, രാജമാണിക്യം, പച്ചക്കുതിര, അണ്ണൻ തമ്പി, ക്രസി ഗോപാലൻ, പാപ്പി അപ്പച്ചാ, കാര്യസ്ഥൻ, ശിക്കാർ, മായാമോഹിനി തുടങ്ങിയ സിനിമകളിൽ കോമഡി വേഷങ്ങളിൽ ഷാജോൺ തിളങ്ങി. ജീത്തു ജോസഫ് സംവിധാനം ചെയ്ത മൈ ബോസ് എന്ന സിനിമയിൽ മുഴുനീള റോളിൽ ഷാജോൺ തിളങ്ങി. ദൃശ്യം എന്ന സിനിമയാണ് ഷാജോണിന്റെ കരിയർ മാറ്റിമറിച്ചത്.

അതിന് ശേഷം വില്ലൻ വേഷങ്ങൾ നിരവധി ഷാജോൺ അവതരിപ്പിച്ചു. ഇതിനടിയിലും കോമഡി റോളുകളിലും ക്യാരക്ടർ റോളുകളിലും ഷാജോൺ തിളങ്ങുന്നുണ്ടായിരുന്നു. ആട്ടമാണ് അവസാനമിറങ്ങിയ ചിത്രം. 2004-ലാണ് ഷാജോൺ വിവാഹിതനാകുന്നത്. ഡിനി എന്നാണ് ഭാര്യയുടെ പേര്. രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്. മൂത്തത് മകൾ ഹന്ന, ഇളയത് മകൻ യോഹാൻ. മകൻ ഒരു പാട്ടുകാരൻ കൂടിയാണ്.

ഇപ്പോഴിതാ കുടുംബത്തിന് ഒപ്പം വെക്കേഷൻ അവധിയ്ക്ക് ബാലിയിൽ പോയിരിക്കുകയാണ് ഷാജോൺ. ഭാര്യയ്ക്കും മകൾക്കും മകനുമൊപ്പമുള്ള ചിത്രങ്ങൾ ഷാജോൺ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്. മക്കളെക്കാൾ ചെറുപ്പം ലുക്കിലാണ് ഷാജോൺ ചിത്രങ്ങളിൽ തിളങ്ങിയത്. അടിച്ചുപൊളിച്ച് ആഘോഷിക്കൂ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് പറഞ്ഞത്. ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറി.