‘എൻ്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്..’ – ഭാര്യയ്ക്ക് പിറന്നാളാശംസ നേർന്ന് കുഞ്ചാക്കോ ബോബൻ

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയായി മലയാളികൾക്ക് ഏറെ നെഞ്ചിലേറ്റിയ താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്ന കുഞ്ചാക്കോ ബോബൻ സിനിമയിലേക്ക് എത്തുക എന്നത് എളുപ്പമുള്ള കാര്യം ആണെങ്കിലും പിടിച്ചുനിൽക്കാൻ കഴിയുക എന്ന് പറയുന്നത് കഴിവ് കൊണ്ട് മാത്രമേ പറ്റുകയുള്ളൂ. അത് താരം തെളിയിച്ചു. കരിയറിന്റെ തുടക്കത്തിൽ ചോക്ലേറ്റ് ഹീറോയായി നിരവധി സിനിമകളിൽ അഭിനയിച്ചു.

2005-ലായിരുന്നു ചാക്കോച്ചന്റെ വിവാഹം. കാമുകിയായിരുന്ന പ്രിയ അന്ന സാമുവേലിനെയാണ് കുഞ്ചാക്കോ വിവാഹം കഴിച്ചത്. വിവാഹ ശേഷം സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് താരം എടുത്തിരുന്നു. പിന്നീട് തിരിച്ചുവരവിൽ വീണ്ടും ഹിറ്റുകൾ സമ്മാനിച്ചു. 2021 മുതൽ പുതിയ ഒരു ചാക്കോച്ചനെയാണ് മലയാളി പ്രേക്ഷകർ കാണുന്നത്. സീരിയസ് റോളുകളിലാണ് കുഞ്ചാക്കോ ഇപ്പോൾ കൂടുതലും തിരഞ്ഞെടുക്കുന്നത്.

തന്റെ ഭാര്യയുടെ ജന്മദിനത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നത്. “ജന്മദിനാശംസകൾ പി.. നിന്റെ ജീവിതത്തിൽ എല്ലാ നല്ല കാര്യങ്ങളിലും ഏറ്റവും മികച്ചത് സംഭവിക്കട്ടെ.. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കരുത്ത് നിനക്ക് ഉണ്ടാകട്ടെ.. കടന്നുപോകുന്ന ഓരോ ദിവസവും നിന്റേതായ ഏറ്റവും മികച്ച പതിപ്പായി മാറട്ടെ.. കാരണം എൻ്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്.

ഉമ്മ.. ഒരുമിച്ച് ചെയ്യാൻ ഒരുപാട് ഭ്രാന്തൻ കാര്യങ്ങൾ ഇനിയുമുണ്ട്..”, ഭാര്യ പ്രിയയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ കുറിച്ചു. ഈ കഴിഞ്ഞ ആഴ്ചയായിരുന്നു ഇരുവരുടെയും വിവാഹ വാർഷികം. അന്നും കുഞ്ചാക്കോ ബോബൻ പോസ്റ്റ് ഇട്ടിരുന്നു. അടുത്ത ആഴ്ച മകന്റെ ജന്മദിനവും വരികയാണ്. പ്രിയയ്ക്ക് ആശംസകൾ നേർന്ന് കുഞ്ചാക്കോയുടെ ആരാധകരും സിനിമ സുഹൃത്തുക്കളും കമന്റുകളും ഇട്ടിട്ടുണ്ടായിരുന്നു.