‘എൻ്റെ പ്രിയപ്പെട്ടവരുമായി സമാധാനത്തിൻ്റെ നിമിഷങ്ങൾ, അമൃത്‌സറിൽ ദർശനം നടത്തി നടി രമ്യ പാണ്ഡ്യൻ..’ – ചിത്രങ്ങൾ വൈറൽ

തമിഴ് സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി രമ്യ പാണ്ഡ്യൻ. ഡമ്മി പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന രമ്യ അതിന് ശേഷം കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ രംഗത്തും ഒരുപോലെ സജീവമായി നിന്ന ഒരാളാണ് രമ്യ. ബിഗ് ബോസ് തമിഴ് സീസൺ ഫോറിൽ മത്സരാർത്ഥിയായിരുന്നു രമ്യ. അതിൽ നാലാം സ്ഥാനം നേടുകയും ചെയ്തിരുന്നു രമ്യ.

ബിഗ് ബോസിൽ വരുന്നതിന് മുമ്പ് ടെലിവിഷൻ ഷോകളിൽ സജീവമായിരുന്നു രമ്യ. കുക്ക് വിത്ത് കോമാളി എന്ന ഷോയിലും മത്സരാർത്ഥിയായിരുന്നു രമ്യ. അതിൽ മൂന്നാം സ്ഥാനം നേടിയത് രമ്യ ആയിരുന്നു. ബിഗ് ബോസിലെ രമ്യയുടെ പ്രകടനം ശ്രദ്ധയിൽപ്പെട്ടാണ് സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി കാസറ്റ് ചെയ്യുന്നത്. രമ്യ അത് ഭംഗിയായി ചെയ്തു.

രമ്യയെ അങ്ങനെ മലയാളി പ്രേക്ഷകർക്കും സുപരിചിതയായി മാറി. നേരത്തെ ബിഗ് ബോസിൽ പങ്കെടുത്തപ്പോൾ തന്നെ മലയാളികളായ കുറെ പേരെ ആരാധകരായി താരത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു. ഇടുമ്പൻകാരി എന്ന തമിഴ് സിനിമയാണ് ഇനി രമ്യയുടെ വരാനുള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന രമ്യ ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളൊക്കെ ചെയ്യാറുള്ള ഒരാളുകൂടിയാണ്.

ഇപ്പോഴിതാ അമൃതസറിലെ ഗോൾഡൻ ക്ഷേത്രത്തിൽ പോയതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് രമ്യ. “അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ എൻ്റെ പ്രിയപ്പെട്ടവരുമായി സമാധാനത്തിൻ്റെ നിമിഷങ്ങൾ..”, എന്ന ക്യാപ്ഷനോടെയാണ് രമ്യ കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കുറച്ച് നാൾ മുമ്പായിരുന്നു രമ്യ ഒറ്റയ്ക്കു ഋഷികേശിൽ യാത്ര ചെയ്തിട്ടുണ്ടായിരുന്നു.