‘ലക്ഷദ്വീപിൽ അവധി ആഘോഷിച്ച് നടി സരയു മോഹൻ, മോദിജിയുടെ പോസ് എന്ന് കമന്റുകൾ..’ – ഫോട്ടോസ് വൈറൽ

ചക്കരമുത്ത് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി സരയു മോഹൻ. അതിന് ശേഷം നിരവധി സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച സരയു ടെലിവിഷൻ സീരിയലുകളിലും ഭാഗമായിട്ടുണ്ട്. അവതാരകയായും സരയു വളരെ സജീവമായിരുന്നു. സീരിയലിൽ വേളാങ്കണി മാതാവ് എന്ന പരമ്പരയിലിലൂടെ സരയു മോഹൻ പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്.

രമേശ് പിഷാരടി ആദ്യമായി നായകനായി അഭിനയിച്ച ചിത്രമായ കപ്പൽ മുതലാളി എന്ന സിനിമയിലൂടെയാണ് സരയുവും ആദ്യമായി നായികയായി മാറുന്നത്. തൃപ്പൂണിത്തറ സ്വദേശിനിയാണ് സരയു. സംവിധായകനായ സനൽ വി ദേവനെയാണ് സരയു വിവാഹം കഴിച്ചത്. 2016-ലായിരുന്നു വിവാഹം. ഇരുവർക്കും കുട്ടികൾ ഒന്നും ഇതുവരെയില്ല. ഈ അടുത്തിടെ ഇറങ്ങിയ കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രം സംവിധാനം ചെയ്തത് സനൽ ആയിരുന്നു.

സനലിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ഇത്. സരയു ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ചേകവർ, ഫോർ ഫ്രണ്ട്സ്, നാടകമേ ഉലകം, ജനപ്രിയൻ, നായിക, ഹസ്ബാൻഡ്സ് ഇൻ ഗോവ, നിദ്ര, ഹീറോ, കർമ്മയോദ്ധ, വർഷം, ഷെർലോക് ടോംസ്, സൂത്രകാരൻ, ഉല്ലാസം തുടങ്ങിയ മലയാള സിനിമകളിൽ സരയു ശ്രദ്ധേമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. വിത്ത് ഇൻ സെക്കൻഡ്സ്, കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകൾ.

ഇപ്പോഴിതാ അവധി ആഘോഷിക്കാൻ വേണ്ടി ലക്ഷദ്വീപിൽ പോയിരിക്കുകയാണ് സരയു മോഹൻ. അഗാട്ടി ഐലൻഡിലാണ് സരയു പോയത്. അവിടെ നിന്നുള്ള ചിത്രങ്ങൾ സരയു തന്നെ പങ്കുവച്ചിട്ടുണ്ട്. നേരത്തെ സരയുവിന്റെ അടുത്ത സുഹൃത്തായ നടി കൃഷ്ണ പ്രഭയും ലക്ഷദ്വീപിൽ പോയിരുന്നു. സരയു പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ മോദിജിയുടെ പോസ് ആണല്ലോ എന്നൊക്കെ ചില ആരാധകർ കമന്റും ഇട്ടിട്ടുണ്ട്.