‘ഏവർക്കും കുടുംബ സമേതം ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു..’ – പോസ്റ്റുമായി നടൻ ഗിന്നസ് പക്രു

അമ്പിളി അമ്മാവൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടൻ ഗിന്നസ് പക്രു. അതിന് ശേഷം കുറച്ച് വർഷങ്ങൾ പക്രു സിനിമയിൽ ഉണ്ടായിരുന്നില്ല. പഠനകാലമായി ബന്ധപ്പെട്ട് പക്രു മുന്നോട്ട് പോയി. ഇതിനിടയിൽ മിമിക്രികലക്കാരനായി പല സ്റ്റേജുകളിലും കലോത്സവങ്ങളിലും തിളങ്ങി. 2000-ൽ ജോക്കർ എന്ന സിനിമയിലൂടെ പക്രു സിനിമയിലേക്ക് തിരിച്ചെത്തി.

കോമഡി റോളിലാണ് അതിൽ പക്രു അഭിനയിച്ചത്. പിന്നീട് അങ്ങോട്ട് നിരവധി കോമഡി വേഷങ്ങൾ പക്രു ചെയ്തു. 2004-ൽ വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് ഒപ്പം നായകനായും അഭിനയിച്ചു. ഇതോടെ ഗിന്നസ് റെക്കോർഡും തന്റെ പേരിലാക്കി പക്രു. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡാണ് പക്രു നേടിയത്.

സംസ്ഥാന അവാർഡും കിട്ടിയിട്ടുണ്ട്. അജയ് കുമാർ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ഗായത്രി മോഹൻ എന്നാണ് ഭാര്യയുടെ പേര്. രണ്ട് പെൺകുട്ടികളാണ് പക്രുവിന് ഉള്ളത്. ദീപ്ത കീർത്തി, ദ്വിജ കീർത്തി എന്നിങ്ങനെയാണ് മക്കളുടെ പേര്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. പലപ്പോഴും പക്രു കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ അത് വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ ആരാധകർക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് പക്രു. “ഏവർക്കും കുടുംബ സമേതം ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു..”, കുടുംബത്തിന് ഒപ്പമുള്ള ചിത്രത്തോടൊപ്പം പക്രു കുറിച്ചു. പക്രു കറുപ്പിലും വെള്ളയും ധരിച്ചുള്ള ഡ്രെസ്സിൽ തിളങ്ങിയപ്പോൾ മക്കളും ഭാര്യയും കറുപ്പ് നിറത്തിലെ വസ്ത്രമാണ് ധരിച്ചത്. ആരാധകർ തിരിച്ചും പക്രുവിന് പെരുനാൾ ആശംസിച്ചു.