‘ബിജു മേനോനും മകനും ഒപ്പം വെക്കേഷൻ ആഘോഷമാക്കി നടി സംയുക്ത വർമ്മ..’ – ചിത്രങ്ങൾ പങ്കുവച്ച് താരം

അഭിനയ ജീവിതത്തിൽ വെറും മൂന്ന് വർഷം മാത്രം സജീവമായി നിന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് സംയുക്ത വർമ്മ. 1999-ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ സംയുക്ത അഭിനയിച്ച ഒട്ടുമിക്ക സിനിമകളും സൂപ്പർഹിറ്റുകൾ ആയിരുന്നു. മൂന്ന് വർഷത്തിനിടയിൽ 2 തവണ സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരുന്നു താരം.

വിവാഹിതയായ ശേഷം സംയുക്ത സിനിമയിൽ നിന്ന് വിട്ടുനിന്നു. നടൻ ബിജു മേനോനുമായി പ്രണയിച്ച് വിവാഹിതയായ സംയുക്ത വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ താല്പര്യപ്പെടുകയും ചെയ്തു. എങ്കിലും സംയുക്തയുടെ പുതിയ വിശേഷങ്ങൾ അറിയാൻ മലയാളികൾ എന്നും താല്പര്യം കാണിക്കാറുണ്ട്. സിനിമ മേഖലയിൽ അധികം ഗോസിപ്പുകൾ ഒന്നും കേൾക്കാത്ത ഒരു നായികാ കൂടിയായിരുന്നു സംയുക്ത വർമ്മ. അതുകൊണ്ടാണ് പ്രേക്ഷകർക്ക് ഏറെ പ്രിയവും.

ഒരു മകനാണ് താരദമ്പതികൾക്കുള്ളത്. ബിജു മേനോൻ ഇപ്പോഴും സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ്. മലയാളികൾ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് അദ്ദേഹം. തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് മകന്റെ സ്കൂൾ വെക്കേഷൻ ആഘോഷിക്കാൻ പോയിരിക്കുകയാണ് ബിജു മേനോനും സംയുക്തയും. ഇതിന്റെ ചിത്രങ്ങൾ സംയുക്ത തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നെങ്കിലും സംയുക്ത സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്ക് ഒക്കെ നിറഞ്ഞ് നിൽക്കാറുണ്ട്. ഇൻഡോനേഷ്യയിലാണ് സംയുക്ത വെക്കേഷൻ ആഘോഷിക്കാൻ കുടുംബത്തിന് ഒപ്പം പോയിരിക്കുന്നത്. മകൻ ദക്ഷ് ധാർമികിന്റെ പുതിയ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിമിഷനേരംകൊണ്ട് തന്നെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. പൊതുവേ സംയുക്ത പോസ്റ്റ് ചെയ്യാറുള്ള ചിത്രങ്ങൾ വളരെ പെട്ടന്ന് വൈറലായി മാറാറുണ്ട്.