‘ഗപ്പിയിൽ ആമീനയായി അഭിനയിച്ച കുട്ടിയാണോ ഇത്, ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നന്ദന വർമ്മ..’ – ഫോട്ടോസ് വൈറൽ

മോഹൻലാൽ നായകനായി രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റിൽ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നന്ദന വർമ്മ. അതിൽ കല്പനയുടെ മകളായി അഭിനയിച്ച നന്ദന പിന്നീട് നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. സ്പിരിറ്റിന് ശേഷം അഭിനയിച്ച ലാൽ ജോസ് ചിത്രമായ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി.

പക്ഷേ അതിന് ശേഷം ഗപ്പിയിൽ ആമിന എന്ന കഥാപാത്രത്തെ അഭിനയിച്ച ശേഷമാണ് നന്ദന ആരാധകരെ സ്വന്തമാക്കുന്നത്. തിയേറ്ററുകളിൽ വലിയ വിജയം നേടിയിട്ടില്ലെങ്കിൽ കൂടിയും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ നന്ദനയ്ക്ക് സാധിച്ചു. ഒടിടിയിൽ ഇറങ്ങിയ ശേഷം വമ്പൻ ഹിറ്റായി ആ സിനിമ മാറി. നന്ദനയുടെ കഥാപാത്രവും വമ്പൻ തരംഗമായി മാറി. കൂടുതൽ വേഷങ്ങൾ അതിന് ശേഷം നന്ദനയ്ക്ക് ലഭിച്ചു.

1983, റിംഗ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി, മില്ലി, ആകാശമിട്ടായി, സൺഡേ ഹോളിഡേ, അഞ്ചാം പാതിര തുടങ്ങിയ സിനിമകളിൽ ബാലതാരമായി നന്ദന വേഷം ചെയ്തു. 2021-ൽ ഇറങ്ങിയ ഭ്രമം എന്ന ചിത്രത്തിലാണ് നന്ദന അവസാനമായി അഭിനയിച്ചത്. ഇനി നായികയായി നന്ദന അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണി ആരാധകർ. വൈകാതെ തന്നെ അത് കാണാൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇപ്പോഴിതാ നന്ദനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ജോബിന വിൻസെന്റിന്റെ സ്റ്റൈലിങ്ങിൽ മേക്കപ്പ് ആർടിസ്റ്ററി മേക്കപ്പ് ചെയ്ത ചിത്രങ്ങളിലാണ് നന്ദന തിളങ്ങിയത്. ടി ആൻഡ് എം സിഗ്നേച്ചറിന്റെ ഔട്ട്ഫിറ്റിലാണ് നന്ദന തിളങ്ങിയത്. പൗർണമി മുകേഷാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. എന്തൊരു ഹോട്ടെന്നാണ് ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.